തിരുവനന്തപുരം: കെ ടി ജലീൽ വിഷയത്തിൽ ശക്തമായ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബന്ധുനിയമന വിഷയത്തിൽ ഹൈക്കോടതിയിൽ നിന്നും തിരിച്ചടിവന്നപ്പോൾ എല്ലാം ഈശ്വരൻ തീരുമാനിക്കുമെന്നാണ് ജലീൽ പറയുന്നത്. ഇതെന്താ വെള്ളരിക്കാപട്ടണമാണോ? ഇവിടെ ശരീഅത്ത് നിയമമല്ല, ഇന്ത്യൻ ഭരണഘടനയാണ് ബാധകമെന്ന് എല്ലാവരും മനസിലാക്കണമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
രണ്ടരക്കൊല്ലം അഴിമതിയുടെ വിഴുപ്പ് ജനങ്ങളുടെ മേൽ വെച്ചതിന് മുഖ്യമന്ത്രി മാപ്പു പറയണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. എല്ലാ രാഷ്ട്രീയ പരിപാടികളും മാറ്റിവെച്ച് ബിജെപി കൊവിഡ് പ്രതിരോധത്തിനിറങ്ങുമെന്ന് അദ്ദേഹം അറിയിച്ചു.
വിപുലമായ രീതിയിലുള്ള സേവാ പ്രവർത്തനത്തിനിറങ്ങാൻ കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന ഭാരവാഹി യോഗത്തിൽ തീരുമാനമായി. ഇതിന് വേണ്ടി കൊവിഡ് ഹെൽപ്പ് ഡെസ്ക്ക് സംസ്ഥാന കാര്യാലയത്തിൽ പ്രവർത്തനമാരംഭിച്ചു.
Discussion about this post