ഡല്‍ഹി: രാഷ്ട്രീയ നേട്ടത്തിന് വേണ്ടി സംവരണത്തെ ഉപയോഗിക്കുകയാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞു. രാജ്യത്തു നിലവിലുള്ള സംവരണ നയങ്ങള്‍ പുനഃപരിശോധിക്കണം. നിലവിലുള്ള നയം വേണമോയെന്നും എത്രനാള്‍ തുടരണമെന്നും ഒരു സമിതിയെ രൂപീകരിച്ചു പഠിക്കണമെന്നും മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടു. ജനാധിപത്യത്തില്‍ പ്രത്യേക താല്‍പ്പര്യങ്ങളുള്ള തല്‍പരകക്ഷികള്‍ പലതുണ്ടാകാം. എന്നാല്‍ മറ്റുള്ളവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന ത#പര്യങ്ങള്‍ അനുവദിക്കുന്നത് ശരിയല്ല.-ആര്‍എസ്എസ് മുഖമാസികയായ ഓര്‍ഗനൈസറിന് അനുവദിച്ച പ്രഥ്യോക അഭിമുഖത്തിലാണ് മോഹന്‍ ഭാഗവത് നിലപാട് വ്യക്തമാക്കിയത്.
സംവരണ വുിഷയത്തില്‍ എല്ലാവരുടെയും ക്ഷേമത്തിനു വേണ്ടി സമഗ്രമായ സമീപനമാണ് വേണ്ടത്. വിശാലമായ ദേശീയ താല്‍പര്യത്തിനുള്ളില്‍ വേണം തന്റെ താല്‍പ്പര്യങ്ങള്‍ നില്‍ക്കാനെന്നും തിരിച്ചറിയണം. ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാര്‍ സൂക്ഷ്മമായി പ്രതികരിക്കണം. അവയ്ക്കുവേണ്ടി ഒരു പ്രക്ഷോഭവും നടക്കുന്ന അവസ്ഥയുണ്ടാകരുത്. സമൂഹത്തില്‍ നിന്നുള്ളവരെക്കൂടി ഉള്‍പ്പെടുത്തി ഒരു സമിതിയുണ്ടാക്കി വിഷയത്തില്‍ ഭരണഘനാപരമായ മാറ്റമുണ്ടാക്കണം. എന്നിട്ടു വേണം ഏതൊക്കെ വിഭാഗത്തിന് എത്രനാള്‍ സംവരണം വേണമെന്ന് തീരുമാനിക്കാനെന്നും ഭാഗവത് പറഞ്ഞു.
ഗുജറാത്തില്‍ പട്ടേല്‍ സമൂഹം സംവരണത്തിന് വേണ്ടി പ്രക്ഷോഭം നടക്കുന്ന പശ്ചാത്തലത്തില്‍ ആര്‍എസ്എസ് നിലപാട് ഏറെ നിര്‍ണായകമാണ്.
Discussion about this post