സിപിഎം നേതാവ് സീതാറാം യെച്ചൂരിയുടെ മകൻ കോവിഡ് ബാധിച്ച് മരിച്ചു. മൂത്ത മകൻ ആഷിഷ് യെച്ചൂരിയാണ് ഇന്ന് പുലർച്ചെ മരിച്ചത്. ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
രണ്ടാഴ്ചയായി ഐസിയുവിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മൂന്നാമത്തെ ആശുപത്രിയിലാണ് ആശിഷിനെ പ്രവേശിപ്പിച്ചിരുന്നത്. മറ്റ് അസുഖങ്ങളും ആശിഷിനുണ്ടായിരുന്നു.
ഡൽഹിയിൽ മാധ്യമപ്രവർത്തകനായിരുന്നു ആഷിഷ് യെച്ചൂരി. മകന് കൊവിഡ് ബാധിച്ചതിനാല്‍ സ്വയം ക്വാറന്റീനിലായിരുന്ന സീതാറാം യെച്ചൂരി തെരഞ്ഞെടുപ്പ് പ്രകടനങ്ങളില്‍ പങ്കെടുത്തിരുന്നില്ല.
Discussion about this post