തിരുവനന്തപുരം: മുൻ മന്ത്രി കെ ആർ ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ശരീരത്തില്‍ അണുബാധയുണ്ട്. തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുമെന്നും മെഡിക്കല്‍ ബുള്ളറ്റിനിൽ പറയുന്നു.
മൂത്രാശയ സംബന്ധമായ രോഗം, പനി, ശ്വാസംമുട്ടല്‍ എന്നിവയെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച നാലുമണിയോടെയാണ് ഗൗരിയമ്മയെ പ്രവേശിപ്പിച്ചത്. 102 വയസ്സുകാരിയാണ് ഗൗരിയമ്മ.
Discussion about this post