ഡല്‍ഹി: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മെഡിക്കല്‍ ഉപകരണങ്ങളുടെ ക്ഷാമം നേരിടുന്ന ഇന്ത്യക്ക് സഹായമായി അത്യാസന്ന നിലയില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് സഹായകമാകുന്ന മെഡിക്കല്‍ ഉപകരണങ്ങൾ ലഭ്യമാക്കി യു.കെ.
100 വെന്‍റിലേറ്ററുകളും 95 ഓക്സിജൻ കോണ്‍സെന്‍ട്രേറ്ററുകളും അടക്കമുള്ള മെഡിക്കൽ ഉപകാരങ്ങൾ വഹിച്ചു കൊണ്ടുള്ള ലുഫ്താന്‍സയുടെ പ്രത്യേക വിമാനം രാവിലെ ഡല്‍ഹിയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്ക് സഹായം ലഭിച്ചിരുന്നു. അമേരിക്ക 318 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ഫ്രാന്‍സ് എട്ട് ഓക്സിജന്‍ ഉപകരണങ്ങളും ആണ് ഇന്ത്യക്ക് നല്‍കിയത്.
Discussion about this post