ഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ പാർലമെന്റ് അംഗവുമായ കരുണ ശുക്ല (70)അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ റായ്പൂരിലെ രാമകൃഷ്ണ കെയർ ഹോസ്പിറ്റലിലായിരുന്നു അന്ത്യം. കോവിഡ് -19 ബാധിച്ച് ചികിത്സയിലായിരുന്നു.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ മരുമകളായ ശുക്ല
രണ്ടുതവണ ലോക്സഭാ അംഗമായിരുന്നു
ഛത്തീസ്ഘട്ട് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ശുക്ലയുടെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി.
Discussion about this post