മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ പ്രൈം ക്രിട്ടികെയര്‍ ആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ നാല് പേര് വെന്തുമരിച്ചതായും,പന്ത്രണ്ട് പേര് ആശുപത്രിയില്‍ കുടുങ്ങിക്കിടക്കുന്നതായും പ്രാഥമിക വിവരം.
ആശുപത്രിയില്‍ ഉണ്ടായിരുന്ന ഇരുപതോളം രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
ആശുപത്രിയുടെ ഒന്നാം നിലയിലായാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. കോവിഡ് ചികിത്സ കേന്ദ്രമായിരുന്നില്ല ഇത്. മൂന്ന് യൂണിറ്റ് അഗ്നിശമന സേനയും അഞ്ച് ആംബുലന്‍സുകളും രക്ഷാപ്രവര്‍ത്തനത്തിന് എത്തിച്ചിരുന്നു. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.
മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും ധനസഹായം മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചു. തീപിടുത്തത്തിന്റെ കാരണത്തെ കുറിച്ച് അന്വേഷിക്കാന്‍ പോലീസ്, മെഡിക്കല്‍ ഓഫീസര്‍മാര്‍, ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ഉന്നതതല സമിതിയെ നിയോഗിച്ചു.
Discussion about this post