ഫ്രാന്‍സ് ജനസമൂഹത്തെ ഭിന്നിപ്പിക്കുന്ന ഇസ്‌ലാമിസ്റ്റുകളുടെ പ്രവര്‍ത്തനത്തിന് അറുതിവരുത്താന്‍ പ്രസിഡന്‍റ് മക്രോണിനോട് ആവശ്യപ്പെട്ട് തുറന്ന കത്ത് പ്രസിദ്ധീകരിച്ചു. പ്രസിഡന്റിന് അത് കഴിഞ്ഞില്ലെങ്കിൽ സൈന്യം ഇതിനായിറങ്ങുമെന്നും ഒരു ആഭ്യന്തരകലാപമുണ്ടാവുമെന്നും ഗവണ്‍മെന്റിന് താക്കീത് നല്‍കി. വിരമിച്ചവരും നിലവില്‍ സേവനമനുഷ്ഠിക്കുന്നവരുമായ ഇരുപതോളം സൈനിക ഉദ്യോഗസ്ഥർ ഈ കത്തിലൊപ്പു വച്ചിട്ടുണ്ട്.
ഈ നീക്കത്തെ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് പ്രതിരോധ മന്ത്രി ഫ്ലോറന്‍സ് പാര്‍ലി മുന്നറിയിപ്പ് നല്‍കി. ഇപ്പോള്‍ സേവനത്തില്‍ തുടരുന്നവര്‍ രാഷ്ട്രീയപരമായി നിഷ്പക്ഷത പാലിക്കേണ്ടതാണ്. അതിനാണ് പിഴവ് വന്നിരിയ്ക്കുന്നത്. അംഗങ്ങളെയെല്ലാം അച്ചടക്കത്തോടെ നിര്‍ത്തണമെന്നും അദ്ദേഹം സൈനിക മേധാവിയ്ക്ക് നിര്‍ദ്ദേശം നല്‍കി.













Discussion about this post