മുംബൈ: മുന്‍ മഹാരാഷ്ട്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഏക്നാഥ് ഗെയ്ക്ക്‌വാദ് (81 ) അന്തരിച്ചു. കോവിഡ് വൈറസ് ബാധയെ തുടർന്ന് ബ്രീച്ച്കാൻഡി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇന്നു രാവിലെ പത്തിനാണ് മരണം സംഭവിച്ചത്.
1985 മുതൽ 2004 വരെ തുടർച്ചയായി നാലു തവണ ധാരാവിയിൽ നിന്നുള്ള എംഎൽഎ ആയിരുന്നു ഗെയ്‌ക്ക്‌വാദ്. 1999ൽ മെഡിക്കൽ വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യ നീതി വകുപ്പുകളുടെ സഹമന്ത്രിയായി. 2004 മുതൽ 2014 വരെ ലോക്‌സഭാ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗെയ്ക്ക്‌വാദിന്റെ പിതാവാണ് അദ്ദേഹം.
ഏക്‌നാഥിന്റെ വിയോഗത്തില്‍ കോണ്‍ഗ്രസ് അനുശോചനം അറിയിച്ചു. സാധാരണക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പരിചയ സമ്പന്നനും വിശ്വസ്തനുമായ നേതാവാണ് ഏക്‌നാഥ് ഗെയ്ക്ക്‌വാദെന്ന് അനുശോചന സന്ദേശത്തില്‍ കോണ്‍ഗ്രസ് അറിയിച്ചു.








