കിളിമാനൂര്‍: രണ്ടര വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ചുപോയ യുവതിയെയും കാമുകനെയും പള്ളിക്കല്‍ പൊലീസ് പിടികൂടി. ഭര്‍ത്താവിന്റെ പരാതിയെതുടര്‍ന്നാണ് അറസ്റ്റ്. കടയ്ക്കല്‍ ഇടത്തറ ആലത്തറമല പാറവിള വീട്ടില്‍ ദിനേശിനെയും (23) യുവതിയെയുമാണ് അറസ്റ്റ് ചെയ്തത്.
പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ചതിന് യുവതിയെയും പ്രേരണാകുറ്റത്തിന് യുവാവിനെയും ബാലനീതി നിയമപ്രകാരവും മറ്റ് നിയമങ്ങള്‍ പ്രകാരവുമാണ് അറസ്റ്റ് ചെയ്തതെന്ന് പള്ളിക്കല്‍ എസ്.ഐ ശരത്ലാല് പറഞ്ഞു. തുടർന്ന കോടതിയിൽ ഹാജരാക്കിയ ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.
Discussion about this post