തിരുവനന്തപുരം: കൊവിഡ് വാക്സിനേഷൻ ബുക്കിങ്ങിനുള്ള കോവിൻ (Cowin) പോർട്ടൽ ഗൂഗിളിൽ ഏറ്റവുമധികം തിരഞ്ഞതു കേരളമാണെന്ന് ഗൂഗിൾ സെർച് ട്രെൻഡ്സ് കണക്ക് പുറത്ത്. കേരളത്തിനു തൊട്ടു പിന്നിലായി മഹാരാഷ്ട്ര, ബംഗാൾ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളുമുണ്ട്.
കേരളത്തിൽ തൃശൂർ, തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നീ ജില്ലകളിൽ നിന്നാണു കൂടുതൽ അന്വേഷണം.
ആദ്യഘട്ടത്തിൽ കോവിൻ റജിസ്ട്രേഷൻ, സ്ലോട്ട് ബുക്കിങ് എന്നീ വാക്കുകളാണ് ഗൂഗിളിൽ കാര്യമായി തിരഞ്ഞത്. എന്നാൽ 18+ ബുക്കിങ് ആരംഭിച്ചതോടെ ‘cowin otp not received’, ‘otp not coming cowin’ തുടങ്ങിയ കീവേഡുകളാണ് ഏറ്റവുമധികം ഉപയോഗിച്ചതെന്നാണ് കണക്കുകൾ പറയുന്നത്.
Discussion about this post