കൊച്ചി: പാലാരിവട്ടം പാലം പൊളിഞ്ഞ കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് വീണ്ടും തിരിച്ചടി. ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഇബ്രാഹിംകുഞ്ഞിന്റെ ഹർജി കോടതി തള്ളി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ഹരജി തള്ളിക്കൊണ്ട് ഉത്തരവായത്.
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനായി തിരുവനന്തപുരത്തേക്ക് പോകാന്‍ അനുവദിക്കണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഹർജി. എന്നാല്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടുവെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചതോടെ ഹർജി തള്ളുകയായിരുന്നു.












