ചെന്നൈ: അന്തരിച്ച സംവിധായകനും ഛായാഗ്രഹകനുമായ കെ.വി. ആനന്ദ് കോവിഡ് ബാധിതനായിരുന്നുവെന്ന് റിപ്പോര്‍ട്ട്. കോവിഡ് രോഗബാധയെ തുടര്‍ന്നുള്ള മരണമായിരുന്നതിനാല്‍ അന്ത്യകര്‍മ്മങ്ങളില്‍ ആരെയും പങ്കെടുക്കാന്‍ അനുവദിച്ചില്ല.
മൃതദേഹം കുടുംബത്തിന് വിട്ടു നല്‍കാതെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചെന്നൈയിലെ ബസന്ത് നഗര്‍ ശ്മശാനത്തില്‍ സംസ്കരിച്ചു. മൃതദേഹം ദഹിപ്പിക്കുന്നതിനായി കോര്പേറേഷന് അധികൃതര്‍ക്കു നേരിട്ടു കൈമാറുകയായിരുന്നു.
അതേസമയം, ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിന് കുടുംബാംഗങ്ങള്‍ക്ക് അവസരമൊരുക്കിയിരുന്നു. രണ്ടാഴ്ചയ്ക്കു മുന്‍പ് കെ.വി.ആനന്ദിന്റെ ഭാര്യയ്ക്കും മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ക്വാറന്റീനില്‍ കഴിയുന്നതിനിടെയാണ് അദ്ദേഹത്തിന് ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടത്.
പരസഹായമില്ലാതെ സ്വയം കാറോടിച്ചാണ് അദ്ദേഹം ആശുപത്രിയിലെത്തിയത്. കോവിഡിനെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്നങ്ങളാണ് ഹൃദയാഘാതത്തിന് കാരണമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.
Discussion about this post