പാലക്കാട്: കൊവിഡ് സാഹചര്യം രൂക്ഷമാകുന്ന സംസ്ഥാനത്ത് വീണ്ടും ഓക്സിജന്‍ ക്ഷാമമെന്ന് പരാതി. പാലക്കാട് ജില്ലയിലെ ആശുപത്രികളിലാണ് വേണ്ടത്ര ഓക്സിജന്‍ ഇല്ലാത്തത്. സംസ്ഥാനത്താകെ ഓക്സിജന്‍ വിതരണം നടത്തുന്നത് ജില്ലയിലെ കഞ്ചിക്കോട്ടുളള പ്ളാന്റില്‍ നിന്നാണ്. പാലക്കാട് ജില്ലയിലെ സ്വകാര്യ ആശുപത്രികളാണ് പരാതിപ്പെട്ടിരിക്കുന്നത്. നൂറിലേറെ കൊവിഡ് രോഗികളാണ് വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലുളളത്.
അറുപതിലധികം രോഗികളാണ് ഓക്സിജന്‍ ആവശ്യമായി പാലന ആശുപത്രിയില്‍ ഉളളത്. ഇവിടെയുള്‍പ്പടെ വിവിധ ആശുപത്രികളില്‍ ഓക്സിജന്‍ ലഭിക്കാതെ വരുന്നത് രോഗികളുടെ ബന്ധുക്കള്‍ക്ക് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. സംഭവത്തില്‍ ജില്ലാ കളക്ടര്‍ ഡി.എം.ഒ ഉള്‍പ്പടെയുളളവരുടെ യോഗം വിളിച്ചു ചേര്‍ത്ത് തടസമില്ലാത്ത ഓക്സിജന്‍ വിതരണത്തിന് നടപടിയെടുത്തു.
എന്നാല്‍ ഓക്സിജന്‍ വിതരണം ചെയ്യുന്ന ഇടനിലക്കാരുണ്ടാക്കുന്ന പ്രശ്നമാണെന്നും തങ്ങളുടെ ഭാഗത്ത് നിന്നും നിര്‍മ്മാണത്തില്‍ കുറവൊന്നുമില്ലെന്ന് കഞ്ചിക്കോട്ടെ ഓക്സിജന്‍ പ്ളാന്റ് അധികൃതര്‍ പറയുന്നത്.
Discussion about this post