തിരുവനന്തപുരം: നേമത്ത് എൻഡിഎ സ്ഥാനാർത്ഥി കുമ്മനം ലീഡ് തുടരുന്നു.വോട്ടെണ്ണലിൻറെ ഒരു ഘട്ടിത്തിൽ മാത്രമാണ് കുമ്മനം ചെറിയ തീരിയിൽ പിന്നോട്ട് പോയത്. പിന്നീട് ഒരു ഘട്ടത്തിലും യുഡിഎഫും എൽഡിഎഫും നേമത്ത് ലീഡ് ചെയ്തിട്ടില്ല. എൽഡിഎഫാണ് നേമം മണ്ഡലത്തിൽ രണ്ടാം സ്ഥാനത്ത് തുടരുന്നത്. യുഡിഎഫ് ഏറെ അഹങ്കാരത്തോടെ മത്സരിപ്പിച്ച കെ.മുരളീധരൻ ഒരു ഘട്ടത്തിലും മുന്നിലെത്തിയിട്ടില്ല.
രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ. ഉമ്മൻചാണ്ടി എന്നീ മുതിർന്ന നേതാക്കൾ വെല്ലുവിളികൾ ഉയർത്തിയാണ് കെ.മുരളീധരനെ മണ്ഡലത്തിൽ മത്സരിപ്പിച്ചത്. എന്നാൽ വോട്ടെണ്ണലിൻറെ ഒരു ഘട്ടത്തിലും കെ.മുരളീധരൻ മുന്നിലെത്തിയില്ല എന്നത് യുഡിഎഫിന് ക്ഷീണമുണ്ടാക്കിയിട്ടുണ്ട്.
ന്യൂനപക്ഷ വോട്ടുകൾ നിർണ്ണായകമായ മണ്ഡലത്തിലെ വോട്ടെണ്ണലിലും കുമ്മനം പിന്നോട്ടുപോയില്ല എന്നാണ് ഫലസൂചനകൾ വ്യക്തമാക്കുന്നത്.
അതേ സമയം പാലക്കാട് പോസ്റ്റൽ വോട്ടെണ്ണിയപ്പോൾ മുന്നിൽ നിന്ന് ഷാഫി പറമ്പിൽ പിന്നീട് ഒരു ഘടത്തിലും മുന്നിലെത്തിയിട്ടില്ലയ. ഇലക്ട്രോണിക് വോട്ടുകൾ എണ്ണിതുടങ്ങിയ ഘട്ടം മുതൽ മെട്രോമാൻ ഇ.ശ്രീധരൻ വ്യക്തമായ ലീഡ് തുടരുകയാണ്.












