സംസ്ഥാനത്ത് ഇടത് തരംഗം ആണ് തുടരുന്നതെങ്കിലും മുൻമന്ത്രിമാരായ ജെ മെഴ്സികുട്ടിയമ്മയും കെ ടി ജലീലും ദയനീയ പരാജയത്തിലേക്ക് നീങ്ങുന്നു: കുണ്ടറയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയാണ് ജെ മെഴ്സിക്കുട്ടിയമ്മ. ആദ്യഘട്ടം മുതൽ തന്നെ മെഴ്സിക്കുട്ടിയമ്മ പിന്നിലാണ്. ഒരു ഘട്ടത്തിൽ പോലും ഒന്നാംസ്ഥാനത്തെത്തിയിരുന്നില്ല. ജെ മേഴ്സിക്കുട്ടിയമ്മയെ യു ഡി എഫിന്റെ പി സി വിഷ്ണുനാഥ് പിന്നിലാക്കി ലീഡ് ചെയ്യുന്നു. 88 വോട്ടിന്റെ ലീഡ് ആണ് ഇവിടെ വിഷ്ണുനാഥിനുള്ളത്.
തവനൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ കെ ടി ജലീലും പരാജയത്തിലേക്ക് നീങ്ങുവാണ്. യുഡി എഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പില്‍ 1352 വോട്ടിനു ഇവിടെ മുന്നേറുകയാണ്. വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ ഫിറോസ് തന്നെയാണിവിടെ മുന്നില്‍. ഒരു സമയത്ത് പോലും ജലീലിന് ഇവിടെ ആധിപത്യം ഉറപ്പിക്കാന്‍ കഴിഞ്ഞില്ല.
മാര്‍ക്ക് ദാനം, ബന്ധുനിയമന വിവാദം അടക്കം കൃത്യമായ ഇടവേളകളില്‍ പിണറായി മന്ത്രിസഭയെ വേട്ടയാടിയ ഭൂരിപക്ഷം വിവാദങ്ങളുടേയും നായകന്‍ തിരഞ്ഞെടുപ്പ് ഫലത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മന്ത്രിസ്ഥാനത്ത് നിന്ന് രാജിവച്ചത്. കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ അട്ടിമറിച്ച ചരിത്രമുളള ജലീലിനെ ഇത്തവണ ഫിറോസ് കുന്നുംപറമ്പിലാണ് വിറപ്പിച്ചത്. സംസ്ഥാനത്തൊട്ടാകെ ഇടത് തരംഗം ആഞ്ഞടിച്ചിട്ടും തവനൂരില്‍ പിടിച്ചുനില്‍ക്കാന്‍ ജലീല്‍ പാടുപെടുകയായിരുന്നു.
ഇടതിന്റെ ഉറച്ചകോട്ടയായ കുണ്ടറയില്‍ കോണ്‍ഗ്രസിന്റെ യുവമുഖം പി സി വിഷ്‌ണുനാഥാണ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ അട്ടിമറിച്ച് വിജയത്തിലേക്ക് നീങ്ങുന്നത്. ആഴക്കടല്‍ മത്സ്യബന്ധന വിവാദമാണ് മണ്ഡലത്തില്‍ മേഴ്‌സിക്കുട്ടിയമ്മയ്‌ക്ക് തിരിച്ചടിയായത് എന്നാണ് വിലയിരുത്തല്‍.
Discussion about this post