പിണറായി: പിണറായിയിൽ നിലയിൽ ആയുധങ്ങള്‍ കണ്ടെത്തി. പിണറായിയിലെ ഉമ്മന്‍ചിറ കുഞ്ഞിപ്പള്ളിക്കു സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ഒറ്റമുറി കെട്ടിടത്തിലെ തേങ്ങാക്കൂടയില്‍ നിന്നാണ് ആയുധങ്ങള്‍ ഒളിപ്പിച്ചു വച്ച നിലയില്‍ കണ്ടെത്തിയത്.
എട്ട് വാളുകളും ഒരു കഠാരയും ഒരു മഴുവുമാണു കണ്ടെത്തിയത്. പ്ലാസ്റ്റിക് ചാക്കില്‍ സൂക്ഷിച്ച നിലയിലായിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇതു കണ്ടെത്തിയത്.
അര്‍ധ രാത്രിയോടെയാണ് സംഭവം. ആയുധങ്ങളുടെ ഉറവിടത്തെ കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.
Discussion about this post