സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും ആശ്വാസത്തിന് വകയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് കൊവിഡ് രോഗ വ്യാപനം കൂടുകയാണ്. നാളെ മുതല്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രണമുണ്ടാകും. ശനി, ഞായര്‍ ദിവസങ്ങളേക്കാള്‍ ഒരു പടി കൂടുതല്‍ നിയന്ത്രണം ഇനിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉത്പാദന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആകാം. നവകേരള നിര്‍മ്മിതിക്ക് നാം എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കണം. നാടിന്റെ നല്ല ഭാവിക്ക് വേണ്ടി നമുക്ക് പ്രവര്‍ത്തിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
Discussion about this post