വാഷിംഗ്ടൺ: മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സും ഭാര്യ മെലിൻഡയും വേർപിരിഞ്ഞു. ട്വിറ്ററിലൂടെയാണ് വേര്‍പിരിയുന്ന കാര്യം ഇവര്‍ അറിയിച്ചത്. ദമ്പതികള്‍ എന്ന നിലയില്‍ ജീവിതം ഒരുമിച്ച് കൊണ്ടു പോകാന്‍ സാധിക്കാത്തതിനാലാണ് വിവാഹ മോചനം നേടുന്നതെന്നും പുതിയ ജീവിതത്തിന് തുടക്കമാകുകയാണെന്നും ഇരുവരും അറിയിച്ചു.
ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ഇനിയും തുടരുമെന്ന് ഇവര്‍ അറിയിച്ചു. സമ്പാദ്യത്തിന്റെ നല്ലൊരു പങ്കും ഇവര്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി ചെലവഴിച്ചു വരികയായിരുന്നു.
ലോകത്തിലെ ഏറ്റവും ആസ്തിയുള്ള ദമ്പതികളിലൊന്നാണ് ബില്‍ഗേറ്റ്‌സും മെലിന്‍ഡയും. 130 ബില്ല്യണ്‍ ഡോളറാണ് ഇവരുടെ സമ്പാദ്യം.











