ഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്ക് ലോകരാജ്യങ്ങളുടെ പിന്തുണ ശക്തമാകുന്നു. നിലവിലെ സാഹചര്യത്തിൽ ഇന്ത്യക്ക് സഹായഹസ്തവുമായി ഇസ്രായേൽ രംഗത്തെത്തി.
മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഓക്സിജൻ ജനറേറ്ററുകളും ഇസ്രായേൽ ഇന്ത്യക്ക് കൈമാറി. ‘ഇന്ത്യൻ ജനതയ്ക്ക് ഇസ്രായേൽ ജനങ്ങളുടെ വക‘ എന്ന ലേബലും പെട്ടികളുടെ പുറത്ത് പതിപ്പിച്ചിട്ടുണ്ട്. വളരുന്ന പങ്കാളിത്തം എന്നും ലേബലിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
നേരത്തെ അമേരിക്ക, ഫ്രാൻസ്, ഹോംഗ്കോംഗ്, യുകെ, തുടങ്ങിയ രാജ്യങ്ങളും ഇന്ത്യക്ക് സഹായവുമായി രംഗത്ത് വന്നിരുന്നു. ഓക്സിജന്‍ സിലിണ്ടറുകള്‍, പരിശോധനാ കിറ്റുകള്‍, മരുന്നുകള്‍ എന്നിവയാണ് പ്രധാനമായും ലോകരാജ്യങ്ങൾ ഇന്ത്യക്ക് ലഭ്യമാക്കുന്നത്.
കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാനഡയും രംഗത്തെത്തി. നയാഗ്ര വെള്ളച്ചാട്ടം ത്രിവർണമണിഞ്ഞാണ് ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചത്. മഹാമാരിയുടെ കാലം മാറി നല്ല നാളെ വരുമെന്ന പ്രതീക്ഷ പങ്കുവയ്ക്കുക കൂടിയാണ് കാനഡയെന്ന് നയാഗ്ര പാർക്ക് ട്വീറ്റിലൂടെ അറിയിച്ചു.
Discussion about this post