അബുദാബി: കോവിഡ് വ്യാപനത്തിന്റെ രൂക്ഷമായ സാഹചര്യത്തിൽ ഓക്സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യക്ക് സഹായവുമായി അബുദാബിയിലെ ബാപ്സ് ഹിന്ദു മന്ദിര്‍. ഈ അവസരത്തില്‍ 44 ടണ്‍ ലിക്വിഡ് ഓക്സിജന്‍ അടങ്ങിയ രണ്ടു ടാങ്കുകള്‍ക്കു പുറമെ 600 സിലിണ്ടറുകളിലായി 30,000 ലീറ്റര്‍ മെഡിക്കല്‍ ഓക്സിജനും 130 ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്റേഴ്സും ഇന്ത്യയിലേക്ക് അയച്ചിരിക്കുകയാണ് ബാപ്സ് ഹിന്ദു മന്ദിര്‍. ഗുജറാത്തിലെ മുണ്ടറയില്‍ വെള്ളിയാഴ്ച എത്തുന്ന ദുരിതാശ്വാസ വസ്തുക്കളിലൂടെ ഒട്ടേറെ ജീവനുകള്‍ രക്ഷിക്കാനാകുമെന്ന് സ്വാമി ബ്രഹ്മവിഹാരിദാസ് പറഞ്ഞു.
മാസത്തില്‍ 440 മെട്രിക് ടണ്‍ ലിക്വിഡ് ഓക്സിജന്‍ എത്തിക്കാനാണ് ക്ഷേത്ര സമിതിയുടെ പദ്ധതി. ഓക്സിജന്‍ ക്ഷാമം നേരിടുന്ന വിവിധ സംസ്ഥാനങ്ങളിലെ ആശുപത്രികളിലേക്ക് ഓക്സിജന്‍ നിറച്ച ആയിരക്കണക്കിന് സിലിണ്ടറുകളും വരുംദിവസങ്ങളില്‍ എത്തിക്കും. ക്ഷേത്രത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ത്യക്കാരുടെയും സ്വദേശികളുടെയും സഹകരണത്തോടെ പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post