Thursday, September 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ബംഗാളിൽ കേന്ദ്രമന്ത്രി വി. മുരളീധരന്‍റെ വാഹനത്തിന് നേരെ തൃണമൂല്‍ കോണ്‍​ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം

by Brave India Desk
May 6, 2021, 04:11 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

കൊല്‍ക്കത്ത: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍റെ വാഹനവ്യൂഹത്തിന് നേരെ എതിരെ പശ്ചിമ ബംഗാളില്‍ ആക്രമണം. വെസ്റ്റ് മിഡ്‌നാപുരിലെ പഞ്ച്ഗുഡിയിലാണ് ആള്‍ക്കൂട്ടം വാഹനത്തിനു നേരെ ആക്രണം നടത്തിയത്. ആക്രമണത്തില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു.

പൊലീസ് അകമ്പടിയോടെ പോകുന്ന കേന്ദ്രമന്ത്രിക്ക് പോലും സുരക്ഷയില്ലാത്ത അവസ്ഥയാണ് പശ്ചിമ ബം​ഗാളിലെന്ന് ബം​ഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകരുടെ ആക്രമണത്തെ കുറിച്ച്‌ പ്രതികരിക്കെ കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. തെരഞ്ഞടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ബം​ഗാളില്‍ തൃണമൂല്‍ കോണ്‍​ഗ്രസ് പ്രവര്‍ത്തകര്‍ അഴിച്ചുവിട്ട ആക്രമണങ്ങളെ തുടര്‍ന്ന് സ്ഥിതി​ഗതികള്‍ വിലയിരുത്താനാണ് മുരളീധരന്‍ ബം​ഗാളിലെത്തിയത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പ്രശ്നബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് മുരളീധരന് നേരേ ആക്രമണം നടന്നത്.

Stories you may like

അടുക്കള ബഡ്ജറ്റിൽ ആശ്വാസം ; ഭക്ഷ്യഎണ്ണകളുടെ കസ്റ്റംസ് ഡ്യൂട്ടി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ

ഇന്ത്യയുമായുള്ള വ്യാപാര-പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കാൻ ജർമ്മനി ; സ്വതന്ത്ര വ്യാപാര കരാറിൽ വലിയ പ്രതീക്ഷയെന്ന് ജർമ്മൻ സ്ഥാനപതി

മന്ത്രി സഞ്ചരിച്ച വാഹനത്തിന്റെ ചില്ലുകള്‍ അക്രമികള്‍ പൂര്‍ണമായും അടിച്ചു തകര്‍ത്തു. വി മുരളീധരന്റെ ഡ്രൈവര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. പശ്ചിമ ബം​ഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന വ്യാപക ആക്രമണങ്ങള്‍ സംബന്ധിച്ച്‌ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിന് എത്തിയതായിരുന്നു മന്ത്രി. എന്നാല്‍, അക്രമാസക്തരായ തൃണമൂല്‍ പ്രവര്‍ത്തകര്‍ മുരളീധരന്‍ സഞ്ചരിച്ച വാഹനത്തിന് നേരേ ആക്രമണം അഴിച്ചുവിടുകയായിരുന്നു. പൊലീസ് നോക്കി നില്‍ക്കെയായിരുന്നു ആക്രമണം. വാഹനത്തിന്റെ ചില്ലുകള്‍ പൂര്‍ണമായും അടിച്ചുതകര്‍ത്തു. മുന്നോട്ട് പോയ വാഹനത്തിന് പിന്നാലെ അക്രമികള്‍ ആക്രോശിച്ച്‌ ഓടിയെങ്കിലും കൂടുതല്‍ അപകടം ഉണ്ടാകാതെ മന്ത്രിയും സംഘവും രക്ഷപെടുകയായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ബം​ഗാളില്‍ വ്യാപകമായ അക്രമങ്ങളാണ് അരങ്ങേറുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം ബിജെപിയെ പിന്തുണച്ച ഗ്രാമങ്ങളിലെ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള പ്രവര്‍ത്തകര്‍ക്കെതിരെ രൂക്ഷമായ ആക്രമണമാണ് തൃണമൂല്‍ പ്രവര്‍ത്തകര്‍ നടത്തുന്നത്. ബിജെപിയുടെ പോളിംഗ് ഏജന്റ് ആയിരുന്ന മൂന്നു സ്ത്രീകളെ കൂട്ട ബലാത്സംഗം നടത്തുകയും കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 6 ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തുകയും ചെയ്തതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഷോവ റാണി മൊണ്ഡല്‍ , ഉത്തം ഘോഷ്, അഭിജിത് സര്‍ക്കാര്‍ , ഹൊറോം അധികാരി , മോമിക് മൊയ്ത്ര , ഗൗരവ് സര്‍ക്കാര്‍ എന്നിവരാണ് കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകര്‍.

നിരവധി വീടുകളും പാര്‍ട്ടി ഓഫീസുകളും ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ തേടി ആയുധങ്ങളുമായി തൃണമൂല്‍ പ്രവര്‍ത്തകര്‍ പോകുന്നതിന്റെ വിഡിയോകളും ട്വിറ്ററില്‍ വൈറല്‍ ആകുന്നുണ്ട്. ബംഗാളില്‍ മമത ബാനര്‍ജിയെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരിയുടെ കാര്‍ ആക്രമിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സുവേന്ദു അധികാരി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബംഗാള്‍ ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപെപ്പടുകയും ബംഗാള്‍ ഗവര്‍ണര്‍ സംസ്ഥാന ഡിജിപിയെ നേരിട്ട് വിളിച്ചു വരുത്തി വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

തെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ ബംഗാളിലുണ്ടായ അക്രമങ്ങളെക്കുറിച്ച്‌ അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രലായം സംഘത്തെ നിയോഗിച്ചു. ആഭ്യന്തര മന്ത്രാലയ അഡീഷനല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തും.

അക്രമ സംഭവങ്ങളെക്കുറിച്ചു വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇന്നലെ ആഭ്യന്തര മന്ത്രാലയം ബംഗാള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അക്രമങ്ങള്‍ തടയാന്‍ അടിയന്തര നടപടി വേണമെന്നും സംസ്ഥാന സര്‍ക്കാര്‍ ഇതില്‍ പരാജയപ്പെടുന്ന പക്ഷം ഗൗരവത്തോടെയുള്ള നടപടികളുണ്ടാവുമെന്നും കേന്ദ്രം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് വസ്തുതാന്വേഷണത്തിനായി സമിതിയെ നിയോഗിച്ച നടപടി.

Tags: west bengalCentral Minister V MuraleedharanTHRINAMUL ATTACK
Share1
Tweet
Send
Share

Latest stories from this section

ആന്ധ്രയിലും ഒഡീഷയിലും കനത്ത മഴ, അയ്യായിരത്തിലധികം ആളുകളെ ഒഴിപ്പിച്ചു ; അർണവ് ഇന്ന് രാത്രി കര തൊടും

ആന്ധ്രയിലും ഒഡീഷയിലും കനത്ത മഴ, അയ്യായിരത്തിലധികം ആളുകളെ ഒഴിപ്പിച്ചു ; അർണവ് ഇന്ന് രാത്രി കര തൊടും

ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം ; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം ; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കുമായി 1,300 പിങ്ക് ഇലക്ട്രിക് ഓട്ടോകൾ ; ‘ദുർഗ്ഗ ഇ.വി ഓട്ടോ’ പദ്ധതിയുമായി ഡൽഹി സർക്കാർ

സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കുമായി 1,300 പിങ്ക് ഇലക്ട്രിക് ഓട്ടോകൾ ; ‘ദുർഗ്ഗ ഇ.വി ഓട്ടോ’ പദ്ധതിയുമായി ഡൽഹി സർക്കാർ

സെമി കണ്ടക്ടർ മേഖലയിൽ ചുവടുറപ്പിക്കാൻ ഇന്ത്യ ; വൻ മാറ്റത്തിന് വഴിയൊരുക്കി മോദി സർക്കാർ

സെമി കണ്ടക്ടർ മേഖലയിൽ ചുവടുറപ്പിക്കാൻ ഇന്ത്യ ; വൻ മാറ്റത്തിന് വഴിയൊരുക്കി മോദി സർക്കാർ

Latest News

ഭക്ഷ്യ എണ്ണക്ക് വില കുറയും ; ഇറക്കുമതി തീരുവ 10 ശതമാനം കുറച്ച് കേന്ദ്രസർക്കാർ

അടുക്കള ബഡ്ജറ്റിൽ ആശ്വാസം ; ഭക്ഷ്യഎണ്ണകളുടെ കസ്റ്റംസ് ഡ്യൂട്ടി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ

ഇന്ത്യയുമായുള്ള വ്യാപാര-പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കാൻ ജർമ്മനി ; സ്വതന്ത്ര വ്യാപാര കരാറിൽ വലിയ പ്രതീക്ഷയെന്ന് ജർമ്മൻ സ്ഥാനപതി

ഇന്ത്യയുമായുള്ള വ്യാപാര-പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കാൻ ജർമ്മനി ; സ്വതന്ത്ര വ്യാപാര കരാറിൽ വലിയ പ്രതീക്ഷയെന്ന് ജർമ്മൻ സ്ഥാനപതി

ആന്ധ്രയിലും ഒഡീഷയിലും കനത്ത മഴ, അയ്യായിരത്തിലധികം ആളുകളെ ഒഴിപ്പിച്ചു ; അർണവ് ഇന്ന് രാത്രി കര തൊടും

ആന്ധ്രയിലും ഒഡീഷയിലും കനത്ത മഴ, അയ്യായിരത്തിലധികം ആളുകളെ ഒഴിപ്പിച്ചു ; അർണവ് ഇന്ന് രാത്രി കര തൊടും

ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം ; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം ; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കുമായി 1,300 പിങ്ക് ഇലക്ട്രിക് ഓട്ടോകൾ ; ‘ദുർഗ്ഗ ഇ.വി ഓട്ടോ’ പദ്ധതിയുമായി ഡൽഹി സർക്കാർ

സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കുമായി 1,300 പിങ്ക് ഇലക്ട്രിക് ഓട്ടോകൾ ; ‘ദുർഗ്ഗ ഇ.വി ഓട്ടോ’ പദ്ധതിയുമായി ഡൽഹി സർക്കാർ

സെമി കണ്ടക്ടർ മേഖലയിൽ ചുവടുറപ്പിക്കാൻ ഇന്ത്യ ; വൻ മാറ്റത്തിന് വഴിയൊരുക്കി മോദി സർക്കാർ

സെമി കണ്ടക്ടർ മേഖലയിൽ ചുവടുറപ്പിക്കാൻ ഇന്ത്യ ; വൻ മാറ്റത്തിന് വഴിയൊരുക്കി മോദി സർക്കാർ

ഒരൊറ്റ ഓവറിൽ പിറന്നത് 22 പന്തുകളും 77 റൺസും; വിജയത്തിനായി എതിർ ടീമിന് റൺസ് വാരിക്കോരി നൽകി ക്യാപ്റ്റൻ; വിചിത്ര ഓവറിന്റെ കഥ

ഒരൊറ്റ ഓവറിൽ പിറന്നത് 22 പന്തുകളും 77 റൺസും; വിജയത്തിനായി എതിർ ടീമിന് റൺസ് വാരിക്കോരി നൽകി ക്യാപ്റ്റൻ; വിചിത്ര ഓവറിന്റെ കഥ

ഈ ശീലമുള്ളവരാണോ നിങ്ങൾ, എങ്കിൽ ആമാശയ കാൻസർ ഉറപ്പ്; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

ഈ ശീലമുള്ളവരാണോ നിങ്ങൾ, എങ്കിൽ ആമാശയ കാൻസർ ഉറപ്പ്; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies