Friday, July 1, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

വനിതാ ക്രിക്കറ്റ്​ താരം വേദ കൃഷ്ണമൂർത്തിയുടെ അമ്മയ്ക്ക് പിന്നാലെ സഹോദരിയും കോവിഡ് ബാധിച്ച്​ മരിച്ചു

by Brave India Desk
May 7, 2021, 12:47 pm IST
in India
Share on FacebookTweetWhatsAppTelegram

ബംഗളൂരു: ഇന്ത്യൻ വനിതാ ക്രിക്കറ്റ്​ താരം വേദ കൃഷ്ണമൂർത്തിയുടെ സഹോദരി വത്സല ശിവകുമാർ (42) കോവിഡ് ബാധിച്ച്​ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം ചിക്മഗലൂരുവിലായിരുന്നു അന്ത്യം. ഇവരുടെ മാതാവ്​ കോവിഡ്​ ബാധിച്ച്​ രണ്ടാഴ്​ച മുമ്പ്​ മരണപ്പെട്ടിരുന്നു.

ആർ.‌ടി.പി.‌സി.‌ആർ പരിശോധന പോസിറ്റീവായതിനെ തുടർന്ന് വത്സലയെ കഴിഞ്ഞ മാസമാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ‘കഴിഞ്ഞ രാത്രി അക്കയോട്​ എന്റെ കുടുംബത്തിന് സങ്കടത്തോടെ വിടപറയേണ്ടിവന്നു. നിങ്ങളുടെ പ്രാർഥനകൾക്കും സന്ദേശങ്ങൾക്കും നന്ദി. ഈ വിനാശകരമായ സമയത്ത്​ ദുരിതത്തിൽ കഴിയുന്നവരോടൊപ്പമാണ്​ എന്റെ മനസ്സ്​. നിങ്ങളുടെ പ്രിയപ്പെട്ടവരെ മുറുകെ പിടിച്ച് സുരക്ഷിതമായി തുടരുക’ വേദ ട്വിറ്ററിൽ കുറിച്ചു.

Stories you may like

‘ഇന്ത്യയിലെ കോവിഡ് മരണം കണക്കാക്കുന്നതിനുള്ള ലോകാരോഗ്യ സംഘടനയുടെ രീതി വികലവും കൃത്യമല്ലാത്തതും’; അനുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ റിപ്പോര്‍ട്ടിനെതിരെ ഇന്ത്യ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ബി.ജെ.പി ദേശീയ വക്താവ് സംബിത് പത്ര

മൂന്നാം തരം​ഗത്തിൽ മാത്രം ഇതുവരെ 2107 മരണം : രോ​ഗ തീവ്രത കുറഞ്ഞിട്ടും ആശങ്കയുയർത്തി മരണ നിരക്ക്

മാതാവ്​ ചേലുവാബ ദേവിയുടെയും സഹോദരി വത്സലയുടെയും മരണം അവരെ മാനസികമായി തകർത്തിരിക്കുകയാണെന്ന്​ വേദയുടെ ബാല്യകാല പരിശീലകൻ ഇർഫാൻ സെയ്ത് പറഞ്ഞു. ‘അന്താരാഷ്ട്ര ക്രിക്കറ്റ് താരമെന്ന നിലയിലേക്ക്​ വേദയെ കൈപിടിച്ച്​ ഉയർത്തിയതിൽ വത്സലക്ക്​ പ്രധാന പങ്കുണ്ട്. വത്സലയുടെ ഭർത്താവ് 2003ൽ ഒരു വാഹനാപകടത്തിൽ മരിച്ചതോടെ അവളും 12 വയസ്സുള്ള വേദയും ക്രിക്കറ്റ്​ സ്വപ്​നങ്ങൾ പൂവണിയിക്കാനായി ചിക്​മഗലൂരിൽനിന്ന്​ ബംഗളൂരുവിലേക്ക്​ കുടിയേറുകയായിരുന്നു’ സെയ്​ത്​ കൂട്ടിച്ചേർത്തു.

വത്സല വേദയെ ബംഗളൂരു ശിവാജി നഗറിലെ കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിക്കറ്റിൽ ചേർത്തു. ഇർഫാൻ സെയ്​തിന്റെ കീഴിലായിരുന്നു പരിശീലനം.

2011ൽ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച വേദ 48 ഏകദിനങ്ങളിലും 76 ട്വൻറി20യിലും ഇന്ത്യക്കായി കളിച്ചു. ഏകദിനത്തിൽ 829 റൺസും ട്വൻറി20യിൽ 875 റൺസും നേടി. ഇംഗ്ലണ്ടിനെതിരായ 2017ലെ വനിതാ ലോകകപ്പ്​ ഫൈനലിൽ കളിച്ച ടീമി​ലെ അവിഭാജ്യ ഘടകമായിരുന്നു.

Tags: Covid DeathCovid 19 Crisisvedha krishnamurthy
Share1TweetSendShare

Discussion about this post


Latest stories from this section

‘രഥയാത്രയുടെ ശുഭാവസരത്തില്‍ എല്ലാവര്‍ക്കും ആശംസകള്‍. ഭഗവാന്‍ ജഗന്നാഥന്‍ എല്ലാവരിലേയ്ക്കും അനുഗ്രഹം ചൊരിയട്ടെ. എല്ലാവര്‍ക്കും ആരോഗ്യവും ഐശ്വര്യവും ഉണ്ടാകട്ടെ.’; പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

രാജ്യത്ത് പാചക വാതക സിലിണ്ടറിന്‍റെ വില കുറഞ്ഞു

ഉദയ്പൂർ കൊലപാതകം; രണ്ട് പേർ കൂടി അറസ്റ്റിൽ

ബിജെപി ദേശീയ സമിതി യോഗത്തിന് ഇന്ന് ഹൈദരാബാദില്‍ തുടക്കം : ആദ്യ ദിവസം ജെപി നദ്ദ റോഡ് ഷോയിൽ

Next Post

എറണാകുളം ജില്ലയിൽ കടുത്ത നിയന്ത്രണം; ഇന്നു രാത്രിയോടെ അതിർത്തികൾ അടയ്ക്കും

Latest News

എകെജി സെന്റര്‍ ആക്രമണ സംഭവത്തിൽ സ്‌ഫോടക വസ്തു നിരോധന നിയമപ്രകാരം കേസ്: എഫ്‌ഐആറിന്റെ പകര്‍പ്പ് പുറത്ത്

‘രഥയാത്രയുടെ ശുഭാവസരത്തില്‍ എല്ലാവര്‍ക്കും ആശംസകള്‍. ഭഗവാന്‍ ജഗന്നാഥന്‍ എല്ലാവരിലേയ്ക്കും അനുഗ്രഹം ചൊരിയട്ടെ. എല്ലാവര്‍ക്കും ആരോഗ്യവും ഐശ്വര്യവും ഉണ്ടാകട്ടെ.’; പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

രാജ്യത്ത് പാചക വാതക സിലിണ്ടറിന്‍റെ വില കുറഞ്ഞു

‘എല്ലാവരെയും വെള്ള പുതപ്പിച്ച് കിടത്താന്‍ ഈ കേഡര്‍ പ്രസ്ഥാനത്തിന് അറിയാം’; കോഴിക്കോട് ഭീഷണി പ്രസംഗവുമായി സിപിഎം നേതാവ്‌

‘ഭരണകക്ഷിക്ക് അവരുടെ പാർട്ടി ഓഫീസുപോലും സംരക്ഷിക്കാൻ കഴിയുന്നില്ല, ആക്രമണം നടന്നത് ഭരണസിരാകേന്ദ്രത്തിന് മൂക്കിന് താഴെ’‌; മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് വി മുരളീധരൻ

ഉദയ്പൂർ കൊലപാതകം; രണ്ട് പേർ കൂടി അറസ്റ്റിൽ

അട്ടപ്പാടിയിൽ 22-കാരനെ അടിച്ച് കൊലപ്പെടുത്തി; അഞ്ച് പേർ കസ്റ്റഡിയിൽ

‘എകെജി സെന്റർ ആക്രമണം സ്വർണ്ണക്കടത്തിൽ നിന്ന് ശ്രദ്ധതിരിക്കാൻ’: സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്വം ആഭ്യന്തര മന്ത്രി കൂടിയായ പിണറായി വിജയനുണ്ടെന്ന് കെ.സുരേന്ദ്രൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies