ബംഗളൂരു: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കർണാടകത്തിൽ കടുത്ത നിയന്ത്രണങ്ങളോടെ ലോക്ഡൗൺ മെയ് 24 വരെ നീട്ടി. അവശ്യ സർവീസുകൾ ഒഴികെ മറ്റൊന്നും അനുവദിക്കില്ല. വ്യവസായശാലകൾ അടക്കം അടച്ചിടും. രാവിലെ 6 മുതൽ 10 വരെ മാത്രം അവശ്യ കടകൾ തുറക്കും.
കർണാടകത്തിൽ ഇന്ന് മാത്രം 592 കൊവിഡ് മരണം ഉണ്ടായെന്നാണ് റിപ്പോർട്ട്. 48781 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ബെംഗളൂരു നഗരത്തിൽ മാത്രം 21376 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇവിടെ 346 പേർ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചു.
Discussion about this post