കോഴിക്കോട്: കളിക്കുന്നതിനിടെ ജെസിബിയുടെ ടയർ ദേഹത്തു വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം. മുക്കം ചെറുവാടി കണ്ടാംപറമ്പിൽ കൊന്നാലത്ത് അബ്ദുൽ മജീദിന്‍റെ മകൻ നാഫി അബ്ദുല്ലയാണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
നാഫിയുടെ പിതാവ് ജെസിബി ഡ്രൈവറാണ്. ഇദ്ദേഹം വീടിന്‍റെ വശത്ത് മരത്തോട് ചാരി വച്ചിരുന്ന ടയർ മുറ്റത്ത്കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ ദേഹത്തേക്ക് അബദ്ധത്തിൽ വീഴുകയായിരുന്നു.
സംഭവം വീട്ടുകാർ ആദ്യം അറിഞ്ഞിരുന്നില്ല. അൽപ സമയത്തിന് ശേഷം ഭക്ഷണം നൽകാൻ കുട്ടിയെ അന്വേഷിച്ചപ്പോഴാണ് സംഭവം കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.












