ജയ്പുർ: ഐസിയു കിടക്കക്ക് കൊവിഡ് രോഗിയിൽ നിന്നും 1.30 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ നഴ്സ് അറസ്റ്റിൽ. രാജസ്ഥാന്‍ മെട്രോ മാസ് ആശുപത്രിയിലെ നഴ്‌സായ അശോക് കുമാര്‍ ഗുജ്ജാര്‍ ആണ് അറസ്റ്റിലായത്.
രാജസ്ഥാന്‍ ആന്റി കറപ്ഷന്‍ ബ്യൂറോയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രാജസ്ഥാന്‍ ആരോഗ്യസര്‍വകലാശാലയില്‍ കോവിഡ് രോഗികള്‍ക്കായി ഏര്‍പ്പെടുത്തിയ പ്രത്യേക ചികിത്സ സംവിധാനത്തില്‍ ഐസിയു ബെഡ് സംഘടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞായിരുന്നു കൈക്കൂലി ചോദിച്ചതെന്ന് പൊലീസ് പറഞ്ഞു.
95,000 രൂപ പരാതിക്കാരന്‍ നഴ്‌സിന് നല്‍കി. 23,000 രൂപ കൂടി പരാതിക്കാരനില്‍ നിന്ന് വാങ്ങുന്നതിനിടെയാണ് നഴ്‌സ് അറസ്റ്റിലായത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.











