ലഖ്നൗ: കൊവിഡ് വ്യാപനത്തിനിടെ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചതിന് എം എൽ എ ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്. സമാജ് വാദി പാര്‍ട്ടിയുടെ ബീജിനോര്‍ എംഎല്‍എ മനോജ് പരസ് അടക്കമുള്ളവര്‍ക്കെതിരെയാണ് ഉത്തർ പ്രദേശ് പൊലീസ് കേസെടുത്തത്.
വ്യാഴാഴ്ചയായിരുന്നു ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. ഇതിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ വിരുന്നിൽ പങ്കെടുത്തിരുന്നു.
അമ്പതോളം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ 34 പേർ അറസ്റ്റിലായതായാണ് സൂചന.







