ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് കൈത്താങ്ങായി കേന്ദ്ര സർക്കാർ. പഞ്ചായത്തുകള്‍ക്കുള്ള ഗ്രാന്‍ഡ് കേന്ദ്രം മുന്‍കൂറായി അനുവദിച്ചു. 25 സംസ്ഥാനങ്ങള്‍ക്കായി 8923. 8 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
കേരളത്തിന് ഇതിൽ നിന്നും 240. 6 കോടി രൂപയാണ് ലഭിക്കുക. കൊവിഡ് രോഗബാധ രൂക്ഷമായ 25 സംസ്ഥാനങ്ങളിലെ പഞ്ചായത്തുകള്‍ക്കാണ് കേന്ദ്രം ഗ്രാന്‍ഡ് മുൻകൂറായി അനുവദിച്ചിരിക്കുന്നത്.
കൊവിഡ് വ്യാപനത്തിന്റെ പേരിൽ പ്രതിപക്ഷ പാർട്ടികൾ പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാരിനെയും വളഞ്ഞിട്ട് ആക്രമിക്കുന്ന സാഹചര്യത്തിലും രാഷ്ട്രീയ ആരോപണങ്ങളെ അവഗണിച്ച് ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന കേന്ദ്ര സർക്കാരിന് ലോകരാജ്യങ്ങൾ പിന്തുണ പ്രഖ്യാപിച്ചിരുന്നു. വാക്സിൻ വിതരണത്തെക്കുറിച്ച് ആരും ഇന്ത്യയെ പഠിപ്പിക്കേണ്ടതില്ലെന്നും മാനവികതയുടെ പേരിൽ മറ്റ് രാജ്യങ്ങൾക്ക് വാക്സിൻ വിതരണം ചെയ്ത മനസാണ് ഇന്ത്യയെന്നും പ്രതിസന്ധിയിൽ ഒപ്പമുണ്ടെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ വ്യക്തമാക്കിയിരുന്നു.









