ഗുവാഹത്തി: വടക്ക് കിഴക്കന്‍ സംസ്ഥാനമായ അസമില്‍ ബിജെപി മുതിര്‍ന്ന നേതാവ് ഹിമന്ത ബിശ്വ ശര്‍മ്മ അടുത്ത മുഖ്യമന്ത്രിയാകും. നിയമസഭ മന്ദിരത്തില്‍ ചേര്‍ന്ന ബിജെപി എംഎല്‍എമാരുടെ യോഗത്തില്‍ ഹിമന്തയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തു.
കേന്ദ്ര മന്ത്രിയും ബിജെപി കേന്ദ്ര നിരീക്ഷകനുമായ നരേന്ദ്ര സിങ് തോമറിന്റെയും ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്ങിന്റെയും സാന്നിധ്യത്തിലായിരുന്നു പാര്‍ലമെന്ററി പാര്‍ട്ടി യോഗം നടന്നത്. അസം മുഖ്യമന്ത്രി പദവിയില്‍ എത്തുന്ന രണ്ടാമത്തെ ബി.ജെ.പി നേതാവാണ് ഹിമന്ത ബിശ്വ ശര്‍മ്മ.
ഹിമന്ത ബിശ്വ ശര്‍മ്മയെ അടുത്ത മുഖ്യമന്ത്രിയാക്കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം ധാരണയിലെത്തിയതിനെ തുടർന്ന് നിലവിലെ മുഖ്യമന്ത്രി സോനോബാള്‍ രാജി വച്ചിരുന്നു.
നിയസഭാ തെരഞ്ഞെടുപ്പില്‍ 126 മണ്ഡലങ്ങളില്‍ 79 സീറ്റുകളുമായാണ് ബിജെപി ഭരണത്തുടര്‍ച്ച ഉറപ്പാക്കിയത്. 46 സീറ്റാണ് കോണ്‍ഗ്രസിന് ലഭിച്ചത്
Discussion about this post