കൊച്ചി: വീടുകളിൽ ചികിത്സയിലുള്ള രോഗികൾക്ക് ഓക്സിജൻ സഹായം എത്തിക്കാനുള്ള പദ്ധതിയുടെ പ്രവർത്തനം എറണാകുളത്ത് ആരംഭിച്ചു. അടിയന്തര ഘട്ടങ്ങളിൽ ഓക്സിജൻ കോൺസെന്ററേറ്ററുകൾ എത്തിച്ചു നൽകും. കോർപറേഷന്റെ ആരോഗ്യ വിഭാഗം മുഖേനയാണ് സൗകര്യം ലഭ്യമാക്കുന്നത്.
ഇതിനായി കൊച്ചി കോർപറേഷൻ പരിധിയിൽ മൂന്ന് കോൺസെന്ററേറ്ററുകൾ പ്രവർത്തന സജ്ജമായി. അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനായി ജില്ലയിൽ കൂടുതൽ ഓക്സിജൻ കിടക്കകൾ തയ്യാറാക്കുന്നുണ്ട്. കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റെറുകൾ (എഫ്എൽടിസി), ഡൊമിസിലറി കെയർ സെന്റെറുകൾ (ഡിസിസി) എന്നിവിടങ്ങളിലും ഓക്സിജൻ കിടക്കകൾ തയ്യാറാക്കുന്നുണ്ട്.
Discussion about this post