ഡല്‍ഹി: രാജ്യത്ത് കൊവിഡ് കണക്കുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,29,942 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,29,92,517 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3876 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 2,49,992 ആയി. പുതിയതായി 3,56,082 പേര് രോഗമുക്തി നേടി. രാജ്യത്തുടനീളം 37,15,221 രോഗികളാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സജീവകേസുകളില്‍ അമ്പതിനായിരത്തോളം കുറവുണ്ടായി എന്നതാണ് ആശ്വാസകരമായ വാര്‍ത്തയാണ്. രാജ്യത്തുടനീളം 17,27,10,066 പേര്‍ക്ക് ഇതുവരെ കൊവിഡ് പ്രതിരോധ വാക്സിനേഷന് നല്കി.
Discussion about this post