ബെന്യാമിന്റെ നോവലായ ആടുജീവിതം പാക് എഴുത്തുകാരന്റെ നോവൽ കോപ്പിയടിച്ചുണ്ടാക്കിയതാണെന്ന ആരോപണത്തിനു പിന്നാലെ ട്രോളുമായി സോഷ്യൽ മീഡിയ. ബെന്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കമന്റുമായി കേരള വർമ്മ കോളേജ് അദ്ധ്യാപിക ദീപാ നിശാന്ത് രംഗത്തെത്തിയതോടെയാണ് ഇതിന്റെ സ്ക്രീൻ ഷോട്ടുകളുമായി ട്രോളിറങ്ങിയത്.
നേരത്തെ പാലക്കാട് തിരഞ്ഞെടുപ്പിൽ മത്സരിച്ച ബിജെപി സ്ഥാനാർത്ഥി മെട്രോമാൻ ഇ. ശ്രീധരനെ അവഹേളിച്ച് ബെന്യാമിൻ രംഗത്തെത്തിയിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. പിന്നാലെ മുട്ട പൊരിച്ച ചിത്രം ബെന്യാമിൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു . കഴിഞ്ഞയാഴ്ച്ച കിട്ടിയ മുട്ട നാലെണ്ണം കുരുമുളക് പുരട്ടി പൊരിച്ചെടുത്തു. ഇത് കുരുപൊട്ടലിന് നല്ലതാണെന്നായിരുന്നു ചിത്രത്തോടൊപ്പമുള്ള കുറിപ്പ്.
ഈ പോസ്റ്റിനാണ് ദീപ നിശാന്ത് കമന്റുമായെത്തിയത്. കാവി നിറമാകുന്നതു വരെ പൊരിക്കണമെന്നും പൊരിച്ചെടുക്കുമ്പോൾ പൊട്ടലും ചീറ്റലും കാണുമെന്നുമായിരുന്നു കമന്റ്. പോസ്റ്റും കമന്റും കൂടി സ്ക്രീൻ ഷോട്ടെടുത്തായിരുന്നു ട്രോൾ ഇറങ്ങിയത്. ശാസ്ത്രത്തിന്റെ പുരോഗമനം സമ്മതിക്കണം. രണ്ട് ഫോട്ടോസ്റ്റാറ്റ് മെഷീനുകൾ തമ്മിൽ സംസാരിക്കുന്ന അവസ്ഥയിലേക്ക് അതെത്തി എന്നായിരുന്നു ട്രോളുകളിൽ വന്നത്. ദീപ നിശാന്ത് നടത്തിയ കവിത മോഷണം കയ്യോടെ പിടികൂടപ്പെട്ടതിനു ശേഷം ഫോട്ടോസ്റ്റാറ്റ് മെഷീൻ എന്ന ട്രോൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു
Discussion about this post