ഇസ്രയേലിൽ ഹമാസ് ഭീകരർ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ ഇന്ത്യക്കാരി കൊല്ലപ്പെട്ടു. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് മരിച്ചത്. കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു.
കഴിഞ്ഞ രണ്ടു ദിവസമായി ഹമാസ് ഇസ്രയേലിലെ ജനവാസ മേഖലകളിലേക്ക് ആക്രമണം നടത്തുകയാണ്. ഇരുനൂറിലധികം റോക്കറ്റുകളാണ് ഹമാസ് ഇസ്രയേലിലേക്ക് അയച്ചത്. ഇതിൽ ഭൂരിഭാഗവും ഇസ്രയേൽ പ്രതിരോധ മിസൈലുകൾ തകർത്തു. എന്നാൽ ചില റോക്കറ്റുകൾ ജനവാസ മേഖലകളിൽ പതിച്ചു.
ആക്രമണത്തിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രയേൽ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് ഭീകരർ കൊല്ലപ്പെട്ടിട്ടുണ്ട്. കുട്ടികളെ മറയാക്കി ആക്രമണം നടത്തുന്ന ജിഹാദി ഭീകരർ ചെറിയ കുട്ടികളുടെ മരണത്തിന് കാരണമാകുന്നുവെന്നും റീപ്പോർട്ടുകളുണ്ട്>
Discussion about this post