ബെംഗളൂരു: കള്ളപ്പണം വെളുപ്പിച്ച കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി മേയ് 19 ലേക്ക് മാറ്റി. സുഖമില്ലാതെ കഴിയുന്ന അച്ഛനെ ശുശ്രൂഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിനീഷ് ഹര്‍ജി സമര്‍പ്പിച്ചത്. രണ്ടു തവണ ബെംഗളൂരു പ്രത്യേക കോടതി (സെഷന്‍സ് കോടതി) ബിനീഷിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
ജസ്റ്റിസ് മുഹമ്മദ് നവാസിന്റെ ബെഞ്ചാണ് ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിച്ചത്. ഏഴ് മാസം ജയിലില്‍ കഴിഞ്ഞത് ജാമ്യാപേക്ഷ വേഗത്തില്‍ പരിഗണിക്കുന്നതിന് കാരണമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ബിനീഷിന്റെ അക്കൗണ്ടില്‍ കള്ളപ്പണം ഇല്ലെന്നും പച്ചക്കറി, മത്സ്യ മൊത്തക്കച്ചവടത്തില്‍ നിന്ന് ലഭിച്ച പണമാണ് ബാങ്ക് അകൗണ്ടില്‍ ഉണ്ടായിരുന്നതെന്നുമാണ് അഭിഭാഷകന്റെ വാദം.
കഴിഞ്ഞ ഒക്ടോബര്‍ 29നാണു കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി ബിനീഷിനെ അറസ്റ്റ് ചെയ്തത്. അര്‍ബുദ ബാധിതനായ കോടിയേരി ബാലകൃഷ്ണനെ ശുശ്രൂഷിക്കാന്‍ നാട്ടില്‍ പോകാന്‍ ജാമ്യം അനുവദിക്കണം എന്നായിരുന്നു ബിനീഷിന്റെ വാദം. എന്നാല്‍ ഇത് ഇഡി അഭിഭാഷകനും സോളിസിറ്റര്‍ ജനറലുമായ എസ്.വി രാജു എതിര്‍ത്തിരുന്നു. തെളിവ് നശിപ്പിക്കുന്നതിനും സാക്ഷികളെ സ്വാധിനിക്കുന്നതിനും സാധ്യതയുണ്ടെന്ന് കാട്ടിയാണ് എതിര്‍ത്തത്.
Discussion about this post