പത്തനംതിട്ട: ഇടവമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. ലോക്ക്ഡൗൺ നിലനിൽക്കുന്നതിനാൽ ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനമുണ്ടാകില്ല. ഇന്ന് വൈകുന്നേരം 5 മണിക്കാണ് നട തുറക്കുക.
നാളെയാണ് ഇടവം ഒന്ന്. നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ പതിവ് പൂജകൾ മാത്രമേ ഉണ്ടാവുകയുള്ളൂ.19 ന് രാത്രി ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും. പ്രതിഷ്ഠാ വാർഷികത്തിനായി മെയ് 22 ന് വൈകുന്നേരം ക്ഷേത്ര തിരുനട വീണ്ടും തുറക്കും.
23 ന് ആണ് പ്രതിഷ്ഠാദിനം. അന്ന് രാത്രി തന്നെ ഹരിവരാസനം പാടി നട അടയ്ക്കും.










