ഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും 191.99 ലക്ഷം ഡോസ് കോവിഡ് വാക്സിന് കൂടി സൗജന്യമായി നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു .162.5 ലക്ഷം ഡോസ് കോവിഷീല്‍ഡും 29.49 ലക്ഷം ഡോസ് കോവാക്സിനുമാണ് നല്‍കുക. മേയ് 16 മുതൽ വിതരണം തുടങ്ങി 31നകം ഇവയുടെ വിതരണം പൂര്‍ത്തിയാക്കും. വാക്സിന് നിര്‍മ്മാതാക്കളില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിനു ലഭിക്കുന്ന വിഹിതമാണ് സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുന്നത്.
രാജ്യത്ത് ഇതുവരെ 17,92,98,584 ഡോസ് വാക്സിന് വിതരണം ചെയ്തുകഴിഞ്ഞു. റഷ്യന്‍ വാക്സിനായ സ്പുട്നിക്V ഇന്നു മുതല്‍ വിതരണം ആരംഭിച്ചു. കസ്റ്റം ഫാര്‍മ സര്‍വീസസ് ഗ്ലോബല്‍ ഡയറക്ടര്‍ ദീപക് സപ്രയാണ് ഡോ.റെഡ്ഡീസ് ലബോറട്ടറീസില്‍ നിന്ന് ആദ്യ ഡോസ് സ്വീകരിച്ച
Discussion about this post