മുംബൈ : ആളുകൾ ഓൺലൈനിൽ ഓർഡർ ചെയ്തതിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഉൽപ്പന്നം ലഭിക്കുന്നത് അസാധാരണമല്ല. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഓർഡർ നൽികിയവർക്ക് അത് ലഭിക്കാതെ പകരം ക്രമരഹിതമായ വസ്തുക്കൾ ലഭിക്കുന്ന സ്റ്റോറികൾ ഓൺലൈനിൽ വൈറലാണ്. മുംബൈ നിവാസിയായ ലോകേഷ് ദാഗയും സമാനമായ അനുഭവമാണ് ഉണ്ടായത് , അദ്ദേഹം ഓർഡർ ചെയ്ത മൗത്ത് വാഷിനു പകരം ഒരു ഫോൺ ലഭിച്ചുവെന്നാണ് അവകാശപ്പെടുന്നത്.
കോൾഗേറ്റ് മൗത്ത് വാഷിനായിട്ടാണ് താൻ ആമസോണിൽ ഒരു ഓർഡർ നൽകിയതെന്നും, എന്നാൽ ലഭിച്ചത് ഒരു റെഡ്മി നോട്ട് 10 ആണെന്നും ദാഗ തന്റെ ട്വീറ്റിൽ പരാമർശിച്ചു. സംഭവത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ട്വീറ്റ് ഇതിനകം വളരെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ലഭിച്ച ഫോണിന്റെ ചിത്രം അടക്കമാണ് ട്വീറ്റ്
Discussion about this post