തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ വിർച്വൽ പ്ലാറ്റ്ഫോമിലാക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കാലത്തെ അലംഭാവം കൊവിഡ് വ്യാപനത്തിന് കാരണമായതായും ഐ എം എ ചൂണ്ടിക്കാട്ടി.
ലോക് ഡൗണിന്റെ ഫലപ്രദമായ വിന്യാസവും കോവിഡ് വാക്സിനും മാത്രമാണ് ഈ കടുത്ത വെല്ലുവിളിയെ അതിജീവിക്കുവാൻ നമുക്ക് അവലംബിക്കാവുന്ന ശാസ്ത്രീയ മാർഗ്ഗങ്ങളെന്നും ഐ എം എ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് സാമൂഹിക അകലം പാലിക്കാതെയും മാസ്കുകൾ കൃത്യമായി ഉപയോഗിക്കാതെയുമൊക്കെ പ്രചരണങ്ങളിൽ ഏർപ്പെട്ടത് കൊവിഡ് രണ്ടാം തരംഗ വ്യാപനത്തിന് കാരണമായതായി ഐ എം എ വിശദീകരിച്ചു. ലോക്ക്ഡൗൺ നീട്ടിയ നടപടിയെ അഭിനന്ദിക്കുന്നതായും സത്യപ്രതിജ്ഞക്ക് ആൾക്കൂട്ടം ഉണ്ടാകാൻ പാടുല്ലെന്നും ഐ എം എ വ്യക്തമാക്കി.
അതേസമയം തിരുവനന്തപുരത്ത് സത്യപ്രതിജ്ഞ ചടങ്ങിനുള്ള പന്തലിന്റെ പണി പുരോഗമിക്കുകയാണ്.
Discussion about this post