കൊല്‍ക്കത്ത: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ രണ്ടാഴ്ചത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഞായറാഴ്ച മുതലാണ് ലോക്ക്ഡൗണ്‍ ആരംഭിക്കുന്നത്. ലോക്ക്ഡൗണ്‍ കാലയളവില്‍ അവശ്യ സര്‍വീസുകള്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. കൊല്‍ക്കത്ത മെട്രോ റെയില്‍ ഉള്‍പ്പെടെ പൊതുഗതാഗത സംവിധാനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെക്കും.
അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴ് മുതല്‍ രാവിലെ പത്ത് വരെയും മധുരപലഹാരങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെയും മാത്രം പ്രവര്‍ത്തിക്കാം. പെട്രോള്‍ പമ്പുകള്‍, ബേങ്കുകള്‍ എന്നിവയുടെ പ്രവൃത്തിസമയം രാവിലെ പത്ത് മുതല്‍ ഉച്ചക്ക് രണ്ട് വരെയായിരിക്കും. മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ക്കൊന്നും പ്രവര്‍ത്തനാനുമതിയില്ല. തേയില തോട്ടങ്ങളില്‍ അമ്ബത് ശതമാനം പേര്‍ക്ക് ജോലി ചെയ്യാം. എല്ലാവിധ ഒത്തുചേരലുകളും വിലക്കിയിട്ടുണ്ട്.
മുന്‍കൂട്ടി നിശ്ചയിച്ച വിവാഹച്ചടങ്ങുകള്‍ അമ്പതില്‍ അധികം പേരെ പങ്കെടുപ്പിക്കാതെ നടത്താമെന്നും സംസ്ഥാന ചീഫ് സെക്രട്ടറി അറിയിച്ചു.
Discussion about this post