മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്ന് 33,848 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. രോഗികളേക്കാള്‍ രോഗ മുക്തരുടെ എണ്ണം ഇന്നും അര ലക്ഷത്തിന് മുകളിലാണ്. 59,073 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്. 960 പേരാണ് ഇന്ന് സംസ്ഥാനത്ത് മരിച്ചത്.
ഇതോടെ ആകെ കേസുകളുടെ എണ്ണം 53,44,063. ആകെ രോഗ മുക്തി 47,67.053. ഇതുവരെയായി മഹാമാരി കവര്‍ന്നത് 80,512 ജീവനുകള്‍. സംസ്ഥാനത്ത് നിലവില്‍ 4,94,032 പേര് ചികിത്സയില്‍.
അതേസമയം തമിഴ്നാട്ടില്‍ ഇന്ന് 33,658 പേര്‍ക്കാണ് രോഗബാധ. 303 പേര് മരിച്ചു. 20,905 പേര്‍ക്കാണ് ഇന്ന് രോഗമുക്തി. നിലവില്‍ 2,07,789 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്തെ ആകെ കേസുകള്‍ 15,65,035. ആകെ മരണം 17,359. ആകെ രോഗ മുക്തരായവരുടെ എണ്ണം 13,39,887.
Discussion about this post