12-5-2021 വെള്ളിയാഴ്ച രാത്രി 10 മണിക്ക് അപ്രതീക്ഷിതമായാണ് സേവാഭാരതിയുടെ ഓഫീസിലേക്ക് ഒരു ഫോൺ call വന്നത്. തമിഴ്നാട് മലയടിക്ക് സമീപം രണ്ട് വൃദ്ധദമ്പതികൾ കോവിഡ് രോഗബാധിതരായി കിടപ്പിലാണെന്നും അവരെ ആശുപത്രിയിൽ കൊണ്ട്പോകാൻ തയാറാകണമെന്നുള്ള സേവാഭാരതിയുടെ അറിയിപ്പ്. കാറ്റും മഴയും ഇടിമിന്നലും പ്രതികൂല സാഹചര്യം തീർത്ത ആ അവസ്ഥയിലും ഏൽപ്പിച്ച കാര്യം പൂർത്തീകരിക്കും എന്നുള്ള ഉത്തരവാദിത്തബോധമോടെ ഞങ്ങൾ ആംബുലൻസുമായി മലയടി ഭാഗത്തേക്ക് പുറപ്പെട്ടു. സ്ഥലത്ത് എത്തിയപ്പോൾ, കോരിചൊരിയുന്ന മഴയും കാറ്റും കൂടുതൽ തടസ്സങ്ങൾ സൃഷ്ടിച്ചു.ഞങ്ങളുടെ വണ്ടി പകുതിയോളം വെള്ളത്തിൽ മുങ്ങി, തുടർന്ന് കയർ കെട്ടി വലിക്കേണ്ട അവസ്ഥയും ഉണ്ടായി. അപ്പോഴും മനസ്സിൽ ഉണ്ടായിരുന്നത് ചെയ്യാൻ ഏല്പിച്ച കാര്യത്തിന്റെ കർത്തവ്യബോധവും .കുറച്ചു ആത്മധൈര്യവും ആയിരുന്നു…. ഈ ദമ്പതികളുടെ വീട് ഒരു കുന്നിൻമുകളിൽ ആയിരുന്നു. തുടർന്ന് ഞങ്ങൾ അങ്ങോട്ട് പോകുകയും 90 വയസ്സിനുമേൽ പ്രായം വരുന്ന ഇരുവരെയും കൈകളിൽ എടുത്തു വണ്ടിയിൽ എത്തിച്ചു. പിന്നെ ആശുപത്രിയിലേക്കുള്ള ഓട്ടപാച്ചിലായിരുന്നു. മഴയും കാറ്റും അതേകണക്കിന്……അങ്ങനെ നെയ്യാറ്റിൻകര ആശുപത്രിയിൽ എത്തിച്ചെങ്കിലും ബെഡ് കിട്ടിയില്ല തുടർന്ന് Nims, സരസ്വതി എന്നിവിടങ്ങളിലും പോയപ്പോഴും ഇതേ അവസ്ഥ തന്നെയായിരുന്നു. ഒടുവിൽ കാരക്കോണം മെഡിക്കൽ കോളേജിൽ പോവുകയും അവരെ ആശുപത്രിയിൽ സുരക്ഷിതമായി എത്തിക്കുകയും ചെയ്യ്തു. ഇപ്പോഴും അവരെ ബന്ധപ്പെടുമ്പോൾ ഇരുവരും സുരക്ഷിതരായി ഇരിക്കുന്നുവെന്നതും ഏറെ സന്തോഷകരമായ കാര്യമാണ്.
ഈ ദുരിതകാലഘട്ടത്തിലും ഏറെ സന്തോഷം നൽകിയൊരു രാത്രിയായിരുന്നു അത്. ഇങ്ങനെയുള്ള നിമിഷങ്ങൾ നൽകിയ ധൈര്യത്തോട് കൂടിയും ഊർജ്ജത്തോട് കൂടിയും ഞങ്ങൾ ഇന്നും പല ഉത്തരവാദിത്ത്വങ്ങളും കടമകളും പൂർത്തീകരിക്കുകയാണ്, ഏറെ അഭിമാനത്തോടു കൂടി. നമ്മളിൽ ഒരാളായി കണ്ട് താങ്ങായി, തണലായി മാറുവാൻ കഴിയുന്നതിൽ ഏറെ സന്തോഷിക്കുന്നു.ഒരു ദുരിതപെയ്യ്ത്തിനും ഞങ്ങളെ തോൽപ്പിക്കാനാവില്ല, നിസ്വാർത്ഥത കൊടുമുടിയോളമാണ്. ഞങ്ങൾ മുന്നോട്ടു തന്നെയാണ് എല്ലാ കൂടെപ്പിറപ്പുകൾക്ക് വേണ്ടിയും. ആർക്കും എന്നും എപ്പോഴും #കൂടെയുണ്ട്_സേവാഭാരതി
https://www.facebook.com/sevabharathiKeralam01/posts/852398982017505?__cft__[0]=AZV7fjRKwy2T7SMj85YUaX8K-xAS3H3bfPW_zJquxrtySkMcTYELzCyqLiPJ1DftLyVqjnFBjIwHZOAC16lkyJbyFBjOxsFqPoL4tx0giSysWp48Ru9zbM9_QcPDUu_99I0NXeayiyvaa96DxsJZnnJbrY19h7A0SMkGc8rBn88nbQ&__tn__=%2CO%2CP-R
Discussion about this post