തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയ്ക്കെതിരെ പരിഹാസവുമായി ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വിപ്ലവം വരുന്നത് പിന്‍വാതിലിലൂടെയാണെന്ന് അദ്ദേഹം പരിഹസിച്ചു. കെ കെ ശൈലജയെ രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കിയ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സിപിഎം നേതാവ് മുഹമ്മദ് റിയാസിന് മന്ത്രി പദവി നല്‍കിയതിനെയും അദ്ദേഹം വിമര്‍ശിച്ചു. ഗൗരിയമ്മ പുറത്തായത് സവര്‍ണാധിപത്യത്തെ തുടര്‍ന്നാണെങ്കില്‍ ഇന്ന് ഷൈലജ പുറത്താവുന്നത് സ്വേച്ഛാധിപത്യത്തെ തുടര്‍ന്നാണ്. രണ്ടും ഒരേ നാമത്തിന്റെ പര്യായ പദങ്ങളാണ്. ടീച്ചര്‍ മാറി പ്രൊഫസര്‍ വരുമ്പോഴും, മൊയ്തീന് പോയി മരുമോന് വരുമ്പോഴും, വിപ്ലവം വരുന്നത് തോക്കിന് കുഴലിലൂടെയല്ല, പിന് വാതിലിലൂടെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
Discussion about this post