ഡല്‍ഹി: ഇന്ത്യക്കാരുടെ ചെലവില്‍ വാക്സിന് കയറ്റുമതി ചെയ്തിട്ടില്ലെന്ന് രാജ്യത്ത് വാക്സിന് ക്ഷാമം നേരിടുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളോട് പ്രതികരിക്കവെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാര്‍ പൂനെവാല പറഞ്ഞു.
കോവിഷീൽഡ് വാക്സിൻ നിർമ്മിക്കുന്ന കമ്പനിയാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട്. രാജ്യത്ത് വാക്സിൻ ക്ഷാമം നിലനിൽക്കുമ്പോഴും മറ്റ് രാജ്യങ്ങളിലേക്ക് വാക്സിൻ കയറ്റുമതിയെ ന്യായീകരിച്ചുകൊണ്ടിറക്കിയ പ്രസ്താവനയിലാണ് പൂനെവാല ഇക്കാര്യം വെളിപ്പെടുത്തിയത്.
2021 ജനുവരിയിൽ കമ്പനിയുടെ പക്കൽ ധാരാളം വാക്സിൻ ഡോസുകൾ സ്റ്റോക്ക് ഉണ്ടായിരുന്നു.ആ സമയത്ത് ഇന്ത്യയിൽ കോവിഡ് രോഗികൾ എണ്ണം കുറവായിരുന്നു. ആ കാലയളവിൽ ഇതര രാജ്യങ്ങളിൽ കോവിഡിൽ വലിയ പ്രതിസന്ധി നേരിടുകയായിരുന്നു. അവർക്ക് നമ്മുടെ സഹായം ആവശ്യമായി വന്നു. അതു കൊണ്ടാണ് വാക്സിൻ കയറ്റി അയച്ചത്
ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ഇന്ത്യയിൽ രണ്ടോ മൂന്നോ മാസം കൊണ്ട് വാക്സിനേഷൻ പൂർത്തിയാക്കാൻ കഴിയില്ല. രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകത്ത് കോവിഡിനെതിരെയുള്ള വാക്സിനേഷന് പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
”ലോകം മുഴുവന്‍ കോവിഡിനെതിരെ പേരാടുകയാണ്. വാക്സിന് ആവശ്യപ്പെട്ട് ലോക രാജ്യങ്ങള്‍ ഇന്ത്യയെ സമീപിക്കുന്ന സാഹചര്യമാണുള്ളത്. നമ്മുടെ സഹായം ആ രാജ്യങ്ങള്‍ക്ക് ആവശ്യമാണ്”. അദ്ദേഹം കൂട്ടിച്ചേർത്തു
Discussion about this post