Friday, July 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അത്യപൂര്‍വ്വ വില്‍പത്രമെഴുതി ആർ ബാലകൃഷ്ണ പിള്ള; വസ്തു കൈമാറ്റത്തില്‍ അടക്കം വ്യവസ്ഥകൾ

by Brave India Desk
May 19, 2021, 06:42 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൊല്ലം: അന്തരിച്ച മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ്സ്(ബി) ചെയര്‍മാനുമായിരുന്ന ആര്‍ ബാലകൃഷ്ണപിള്ള മക്കള്‍ക്ക് വീതിച്ചു നല്‍കിയ സ്വത്തുക്കളുടെ വിവരങ്ങള്‍ പുറത്ത്. വില്‍പത്രത്തില്‍ തിരിമറി നടത്തി എംഎ‍ല്‍എ ഗണേശ്‌കുമാര്‍ സ്വത്തുക്കള്‍ തട്ടിയെടുത്തു എന്നാരോപിച്ച്‌ ബാലകൃഷ്ണപിള്ളയുടെ മകളും ഗണേശിന്റെ മൂത്ത സഹോദരിയുമായ ഉഷാ മോഹന്‍ദാസ് രംഗത്ത് വന്നതോടെയാണ് സ്വത്ത് വിവരങ്ങള്‍ പുറത്ത് വന്നത്.

3 മക്കള്‍ക്കും 2 ചെറുമക്കള്‍ക്കും ബാലകൃഷ്ണപിള്ള ചാരിറ്റബിള്‍ ട്രസ്റ്റിനും സ്വത്തു വീതിച്ചു നല്‍കിയാണു വില്‍പത്രം തയാറാക്കിയിട്ടുള്ളത്. 2020 ഓഗസ്റ്റ് 9 ന് സ്വന്തം ഇഷ്ടപ്രകാരമാണ് ബാലകൃഷ്ണപിള്ള ഇതു ചെയ്തതെന്നും പുറത്ത് നിന്നുമുള്ള യാതൊരു ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും വില്‍പത്രത്തിലെ പ്രധാന സാക്ഷിയും കേരള കോണ്‍ഗ്രസ്(ബി) മണ്ഡലം പ്രസിഡന്റുമായ കെ.പ്രഭാകരന്‍ പിള്ള അറിയിച്ചു. ഏറെ കരുതലോടെയാണ് പിള്ള ഈ വില്‍പത്രം തയ്യാറാക്കിരിക്കുന്നത്. വസ്തു കൈമാറ്റത്തില്‍ അടക്കം വ്യവസ്ഥകളുണ്ട്. ചെറുമകന് ഒന്നും കൊടുക്കരുതെന്ന വിചിത്ര വ്യവസ്ഥയും.

Stories you may like

സൗജന്യ ടിക്കറ്റിൽ വൻ വെട്ടിപ്പ്: പുരുഷൻമാർക്ക് ‘സ്ത്രീ’ ടിക്കറ്റ് കൊടുത്ത് കെഎസ്ആർടിസി ജീവനക്കാരുടെ തട്ടിപ്പ്!

ട്യൂഷനെത്തിയ കുട്ടികളോട് ലൈംഗികാതിക്രമം; തൃശ്ശൂരിൽ പോക്സോ കേസിൽ അധ്യാപകൻ പിടിയിൽ

എംസി റോഡില്‍ ആയൂരിനു സമീപം 15 ഏക്കര്‍ റബര്‍ത്തോട്ടം മൂത്തമകള്‍ ഉഷ മോഹന്‍ദാസിന് അവകാശപ്പെട്ടതാണെന്നു വില്‍പത്രത്തിലുണ്ട്. വാളകം പാനൂര്‍കോണത്ത് 5 ഏക്കര്‍ സ്ഥലം ഉഷയുടെ മക്കളായ ദേവിക്കും കാര്‍ത്തികയ്ക്കുമാണ്. കൊട്ടാരക്കര കീഴൂട്ട് വീട് ഉള്‍പ്പെട്ട 15 സെന്റും പൊലിക്കോട്ടെ രണ്ടര ഏക്കറും രണ്ടാമത്തെ മകള്‍ ബിന്ദുവിനും വാളകത്തെ വീടും സ്‌കൂളുകളും ഉള്‍പ്പെടുന്ന 5 ഏക്കര്‍ ഗണേശ്‌കുമാറിനും അവകാശപ്പെട്ടതാണ്.

ഇടമുളയ്ക്കല്‍ മാര്‍ത്താണ്ടംകര സ്‌കൂളും കൊട്ടാരക്കര കീഴൂട്ട് വീട്ടിലെ 12 സെന്റും ആനയും കൊടൈക്കനാലിലെ ഫ്ലാറ്റും ഗണേശിനാണെന്നുമുണ്ട്. ബാലകൃഷ്ണ പിള്ളയുടെ മരണശേഷം ഗണേശാണു സ്‌കൂള്‍ മാനേജരെന്നും വില്‍പത്രത്തില്‍ പറയുന്നു. വാളകം ബി.എഡ് സെന്റര്‍, കൊട്ടാരക്കരയിലെയും തിരുവനന്തപുരത്തെയും പാര്‍ട്ടി ഓഫിസുകള്‍ എന്നിവ ട്രസ്റ്റിന്റെ പേരിലാണ്. പാര്‍ട്ടി ചെയര്‍മാനാണു ട്രസ്റ്റിന്റെയും ചെയര്‍മാന്‍. വില്‍പത്രമെഴുതുന്ന നാള്‍ മുതല്‍ 10 വര്‍ഷത്തേക്ക് രക്തബന്ധത്തിലുള്ളവര്‍ക്കല്ലാതെ പുറത്തുള്ള ആര്‍ക്കും തന്നെ വസ്തുവകകള്‍ വില്‍ക്കാന്‍ പാടില്ല എന്നും വില്‍പത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കൂടാതെ ഇളയ മകള്‍ ബിന്ദു ബാലകൃഷ്ണന്റെ മൂത്ത മകന്‍ വിഷ്ണു സായിക്ക് ഈ വസ്തുവകകളില്‍ യാതൊരു അവകാശവും ഉണ്ടായിരിക്കില്ലെന്നും ഈ വ്യവസ്ഥ ലംഘിച്ച്‌ ബിന്ദു മകന് വസ്തുവകകള്‍ കൈമാറിയാല്‍ അതിന് യാതൊരു നിയമ സാധുതയും ഇല്ലെന്നും വ്യവസ്ഥ ലംഘിച്ചാല്‍ ബിന്ദു ബാലകൃഷ്ണന് നല്‍കിയ മുഴുവന്‍ സ്വത്തുക്കളും എന്‍.എസ്.എസ് പത്തനാപുരം താലൂക്ക് യൂണിയനിലേക്ക് സ്വമേധയാ ലഭിക്കുമെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. മക്കള്‍ക്ക് നല്‍കിയിരിക്കുന്ന സ്വത്തു വകകള്‍ തന്റെ കാലശേഷം മക്കള്‍ക്കും അവരുടെ മക്കള്‍ക്കും മാത്രം അവകാശപ്പെട്ടതാണെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കിയിട്ടുണ്ട്.

തിരുവനന്തപുരത്തേയും കൊട്ടാരക്കരയിലേയും പാര്‍ട്ടീ ഓഫീസുകള്‍ കേരളാ കോണ്‍ഗ്രസ്(ബി) നിലനില്‍ക്കുന്നിടത്തോളം കാലം അതേ നിലയില്‍ തുടരണമെന്നും ഭരണ സംബന്ധമായ കാര്യങ്ങളില്‍ കാലാകാലങ്ങളില്‍ തെരഞ്ഞെടുക്കുന്ന പാര്‍ട്ടീ ചെയര്‍മാന്മാര്‍ ഭരണസാരഥ്യം വഹിക്കണമെന്നും പറയുന്നു. മറ്റേതെങ്കിലും പാര്‍ട്ടിയിലേക്ക് ലയിക്കുകയാണെങ്കില്‍ ലയിക്കുന്ന പാര്‍ട്ടിക്കായിരിക്കും ഈ ഓഫീസുകളുടെ അവകാശം. ഏതെങ്കിലും തരത്തില്‍ പാര്‍ട്ടി നിലനില്‍ക്കാതെയോ ലയിക്കാതെയോ വന്നാല്‍ പാര്‍ട്ടീ ഓഫീസുകള്‍ കേരളാ സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്നും വില്‍പ്പത്രത്തില്‍ ബാലകൃഷ്ണപിള്ള പറയുന്നു.

Tags: kb ganeshkumarR balakrishana pilla
Share1TweetSendShare

Latest stories from this section

‘ആ ഫെയിൽഡ് ഫിലിംമേക്കർ എന്റെ അച്ഛനാണ്!’; പേളി മാണിക്കെതിരെ  സിബി മലയിലിന്റെ മകൻ

‘ആ ഫെയിൽഡ് ഫിലിംമേക്കർ എന്റെ അച്ഛനാണ്!’; പേളി മാണിക്കെതിരെ  സിബി മലയിലിന്റെ മകൻ

ഞാൻ പേളി മാണി; ഇഷ്ടനിറം കാവി;എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് ; ക്രൂശിച്ച്‌ സോഷ്യൽ മീഡിയ

ഞാൻ പേളി മാണി; ഇഷ്ടനിറം കാവി;എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് ; ക്രൂശിച്ച്‌ സോഷ്യൽ മീഡിയ

ഉപകാരസ്മരണ..: അജിത് കുമാറിന് വിശിഷ്ടസേവാമെഡലിന് ആറാം തവണയും ശുപാർശ,ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായും വിവരം

‘പ്രതികളെ രക്ഷിക്കാൻ കടുത്ത സമ്മർദ്ദം, അനാവശ്യ ഇടപെടൽ’; എഡിജിപി എം.ആർ. അജിത് കുമാറിനെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവ് പുറത്ത്!

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

Discussion about this post

Latest News

സിജെപി പ്രതിഷേധം ; 3 മണിക്കൂറിനുള്ളിൽ ബിറ്റ്‌ചാറ്റ് ബ്ലോക്ക് ചെയ്യാൻ ഗിറ്റ്ഹബിന് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ

സിജെപി പ്രതിഷേധം ; 3 മണിക്കൂറിനുള്ളിൽ ബിറ്റ്‌ചാറ്റ് ബ്ലോക്ക് ചെയ്യാൻ ഗിറ്റ്ഹബിന് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ

കേരളപ്പിറവിക്കും മുൻപ് ആരംഭിച്ച കെഎസ്ആർടിസി; ആനവണ്ടിക്ക് ഇന്ന് 58-ാം പിറന്നാൾ; അറിയാം ആ ചരിത്രം

സൗജന്യ ടിക്കറ്റിൽ വൻ വെട്ടിപ്പ്: പുരുഷൻമാർക്ക് ‘സ്ത്രീ’ ടിക്കറ്റ് കൊടുത്ത് കെഎസ്ആർടിസി ജീവനക്കാരുടെ തട്ടിപ്പ്!

ട്യൂഷനെത്തിയ കുട്ടികളോട് ലൈംഗികാതിക്രമം; തൃശ്ശൂരിൽ പോക്സോ കേസിൽ അധ്യാപകൻ പിടിയിൽ

ട്യൂഷനെത്തിയ കുട്ടികളോട് ലൈംഗികാതിക്രമം; തൃശ്ശൂരിൽ പോക്സോ കേസിൽ അധ്യാപകൻ പിടിയിൽ

ലണ്ടനിലെ ആഡംബര ഹോട്ടലിൽ ലഹരിയുടെ അമിതോപയോഗം; 29-കാരനായ സൗദി രാജകുമാരൻ മരിച്ച നിലയിൽ!

ലണ്ടനിലെ ആഡംബര ഹോട്ടലിൽ ലഹരിയുടെ അമിതോപയോഗം; 29-കാരനായ സൗദി രാജകുമാരൻ മരിച്ച നിലയിൽ!

‘ആ ഫെയിൽഡ് ഫിലിംമേക്കർ എന്റെ അച്ഛനാണ്!’; പേളി മാണിക്കെതിരെ  സിബി മലയിലിന്റെ മകൻ

‘ആ ഫെയിൽഡ് ഫിലിംമേക്കർ എന്റെ അച്ഛനാണ്!’; പേളി മാണിക്കെതിരെ  സിബി മലയിലിന്റെ മകൻ

‘വന്ദേമാതരം’ പാടുന്നത് തടഞ്ഞാൽ പണി കിട്ടും! മൂന്ന് കൊല്ലം വരെ തടവും പിഴയും; വരുന്നത് കടുത്ത നിയമം

‘വന്ദേമാതരം’ പാടുന്നത് തടഞ്ഞാൽ പണി കിട്ടും! മൂന്ന് കൊല്ലം വരെ തടവും പിഴയും; വരുന്നത് കടുത്ത നിയമം

ഇറാൻ ചർച്ചയ്ക്ക് വന്നോ? ട്രംപിന്റെ വാദം പച്ചക്കള്ളമെന്ന് ലറിജാനി; ഗൾഫ് മേഖലയിൽ യുദ്ധം കത്തുന്നു

ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 10 ശതമാനം അധിക നികുതി ഏർപ്പെടുത്തി യുഎസ്; 60 രാജ്യങ്ങൾക്ക് അധിക തീരുവ; നിർബന്ധിത തൊഴിൽ ചൂഷണം തടയുന്നതിൽ വീഴ്ചയെന്ന് ട്രംപ്

രാവിലെ എഴുന്നേറ്റയുടൻ ഫോൺ എടുക്കാറുണ്ടോ? സംഗതി വെറുമൊരു അഡിക്ഷൻ മാത്രമല്ല, കാത്തിരിക്കുന്നത് ഈ അപകടങ്ങൾ

രാവിലെ എഴുന്നേറ്റയുടൻ ഫോൺ എടുക്കാറുണ്ടോ? സംഗതി വെറുമൊരു അഡിക്ഷൻ മാത്രമല്ല, കാത്തിരിക്കുന്നത് ഈ അപകടങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies