തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചുള്ള രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ദിനം കരിദിനമായി ആചരിക്കുമെന്ന് എബിവിപി. പാർട്ടി സംസ്ഥാന സെക്രട്ടറി എം.എം.ഷാജി ഇക്കാര്യം അറിയിച്ചത്.
നിലവില്‍ സംസ്ഥാനത്ത് കോവിഡ് പടരുന്ന സാഹചര്യമുള്ളതിനാല്‍ തിരുവനന്തപുരം ട്രിപിള്‍ ലോക്കഡൗണിലാണുള്ളത്. ഈ സാഹചര്യത്തിലാണ് അഞ്ഞൂറ് പേരെ പങ്കെടുപ്പിച്ചുകൊണ്ട് രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്.
ജനങ്ങളുടെ ജീവന് ഭീഷണിയുയർത്ത് സത്യപ്രതിജ്ഞ ചടങ്ങ് ആഡംബരവും ആഘോഷവുമാക്കി നടത്തുവാനാണ് പിണറായി സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ സത്യപ്രതിജ്ഞ ദിനം കരിദിനമായി ആചരിക്കുമെന്നും, സമൂഹ മാധ്യമങ്ങളില്‍ പ്രൊഫൈല്‍ പിക്ചറുകളും സ്റ്റാറ്റസുകളും കറുത്ത ഫോട്ടോ വെച്ചുകൊണ്ട് ഓരോരുത്തരും പ്രതിഷേധത്തിന്റെ ഭാഗമാകണമെന്നും എബിവിപി സംസ്ഥാന സെക്രട്ടറി എം.എം.ഷാജി അറിയിച്ചു.
Discussion about this post