ഡല്‍ഹി: 2008 ലെ മുംബൈ ഭീകരാക്രമണത്തെ നേരിടാന്‍ നേതൃത്വം നല്‍കിയ മുന്‍ എന്‍.എസ്.ജി മേധാവിയും ഐ.പി.എസ് ഓഫിസറുമായ ജെ.കെ. ദത്ത് കോവിഡ് ബാധിച്ചു മരിച്ചു. മെദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
971 ബാച്ച് ബംഗാള്‍ കേഡര്‍ ഐ.പി.എസ്. ഉദ്യോഗസ്‌ഥനായ ദത്ത്, 2006 മുതല്‍ 2009 വരെ എന്‍.എസ്.ജി. മേധാവിയായിരുന്നു. സി.ബി.ഐ. ജോയിന്റ് ഡയറക്‌ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സി.ബി.ഐയില്‍ ആയിരിക്കുമ്ബോള്‍ നിരവധി പ്രമാദമായ കേസുകളില്‍ ഇദ്ദേഹം ഇടപെട്ടിട്ടുണ്ട്. വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയില്‍ നിന്നുള്ള പോലീസ് മെഡലും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.








