കല്‍പറ്റ: മുംബൈ ബാര്‍ജ് ദുരന്തത്തില്‍ മരിച്ചവരില്‍ ഒരു മലയാളിയുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു. മൂപ്പൈനാട് വടുവന്‍ചാല്‍ മേലേ വെള്ളേരി സുധാകരന്റെ മകൻ സുമേഷ് (31) ആണു മരിച്ചത്. ഡല്‍ഹി ബോസ്റ്റഡ് കണ്‍ട്രോള്‍ ആന്‍ഡ് ഇലക്ട്രിക്കല്‍സ് കമ്പനിയിലെ ജീവനക്കാരനാണു സുമേഷ്.
ബാര്‍ജ് ദുരന്തത്തില്‍ മരിക്കുന്ന മൂന്നാമത്തെ മലയാളിയാണ് സുമേഷ്. വയനാട് കൽപറ്റ സ്വദേശി ജോമിഷ് ജോസഫ്, കോട്ടയം ചിറക്കടവ് സ്വദേശി സസിൻ ഇസ്മയിൽ എന്നിവരാണ് നേരത്തെ മരിച്ചത്. ജോമിഷ് ജോസഫിന്റെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും. ജോമിഷും ബോസ്റ്റഡ് കണ്‍ട്രോള്‍ ആന്‍ഡ് ഇലക്ട്രിക്കല്‍സിലെ ജീവനക്കാരനായിരുന്നു. കാണാതായ 5 മലയാളികൾ ഉൾപ്പെടെ 25 പേർക്കായി തിരച്ചിൽ തുടരുകയാണ്.












