പട്‌ന : കോവിഡിനിടെ ബ്ലാക്ക് ഫംഗസ് രോഗബാധ പടരുന്നെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നതിനിടെ ബീഹാറിലെ പട്‌നയില്‍ നാല് പേരില്‍ വൈറ്റ് ഫംഗസ് അണുബാധ റിപ്പോര്‍ട്ട് ചെയ്തു. രോഗബാധിതരില്‍ ഒരാള്‍ പട്‌നയില്‍ നിന്നുള്ള പ്രശസ്ത ഡോക്ടറാണ്. ബ്ലാക്ക് ഫംഗസിനേക്കാള്‍ അപകടകാരിയായാണ് വൈറ്റ് ഫംഗസ് കണക്കാക്കുന്നത്.
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ബ്ലാക്ക് ഫംഗസ് രോഗബാധ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകഴിഞ്ഞിട്ടുണ്ട്.
ബ്ലാക്ക് ഫംഗസ് അണുബാധയേക്കാള്‍ അപകടകരമാണ് വൈറ്റ് ഫംഗസ് അണുബാധ, കാരണം ഇത് സ്വകാര്യ ഭാഗങ്ങള്‍, നഖങ്ങള്‍, ചര്‍മ്മം, ആമാശയം, വൃക്ക, തലച്ചോറ്,വായ ഉള്‍ക്കൊള്ളുന്ന ശ്വാസകോശത്തെയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെയും ബാധിക്കുന്നു.
വൈറ്റ് ഫംഗസ് ബാധിച്ച നാല് പേരും കൊറോണ വൈറസിന് സമാനമായ ലക്ഷണങ്ങള്‍ കാണിച്ചെങ്കിലും അവര്‍ കോവിഡ് പോസിറ്റീവായിരുന്നില്ലെന്ന് പിഎംസിഎച്ചിലെ ചീഫ് മൈക്രോബയോളജി ചീഫ് ഡോ. എസ്. സിംഗ് പറഞ്ഞു. ശ്വാസകോശത്തില്‍ രോഗം കണ്ടെത്തിയതായും പരിശോധനയ്ക്ക് ശേഷം ഫംഗസ് വിരുദ്ധ മരുന്നുകള്‍ നല്‍കിയപ്പോള്‍ സുഖം പ്രാപിച്ചതായും സിംഗ് കൂട്ടിച്ചേര്‍ത്തു.
Discussion about this post