ഡല്‍ഹി: പാര്‍ലമെന്റിന്റെ സമയം പാഴാക്കുന്ന എം.പിമാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോട് എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ കോടതിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഹര്‍ജി തള്ളിയത്. എങ്ങനെ പ്രവര്‍ത്തിക്കണം എന്നത് സംബന്ധിച്ച് ബുദ്ധിയും വിവേകവുമുള്ളവരാണ് ജനപ്രതിനിധികളെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
പാര്‍ലമെന്റ് തടസപ്പെടുത്തി പ്രതിഷേധിക്കുന്ന എം.പിമാര്‍ക്കെതിരെ ഫൗണ്ടേഷന് ഫോര്‍ റീസേ്റ്റാറേഷന് ഓഫ് നാഷണല്‍ വാല്യൂസ് എന്ന എന്‍.ജി.ഒ സംഘടനയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കഴിഞ്ഞ ആറ് സെഷനുകളിലായി പാര്‍ലമെന്റ് നടത്തിപ്പിന് മിനിറ്റിന് 2.5 ലക്ഷം രൂപ ചെലവായതായി ഹര്‍ജിയില്‍ പറയുന്നു. പാര്‍ലമെന്റിന്റെ കഴിഞ്ഞ ആറ് സെഷനുകളിലായി 2,162 മണിക്കൂര്‍ പ്രതിഷേധത്തിനിടെ നഷ്ടപ്പെട്ടതായി ഹര്‍ജിയില്‍ ആരോപിക്കുന്നു.
കേന്ദ്രസര്ക്കാവിനെയും പാര്‍ലമെന്ററി കാര്യ മന്ത്രാലയത്തെയും രണ്ട് സഭകളുടെയും സെക്രട്ടറിമാരെയും കക്ഷി ചേര്‍ത്താണ് എന്‍.ജി.ഒ സംഘടന ഹര്‍ജി സമര്‍പ്പിച്ചത്.
Discussion about this post