ഭീകരവാദ ബന്ധമുള്ള സംഘടനകളുമായുള്ള അടുപ്പം കാരണം കൊല്ലം ഇന്റലിജൻസ് ഡി വൈ എസ് പിയെ അടിയന്തിരമായി കോട്ടയത്തേക്ക് സ്ഥലം മാറ്റിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കൊല്ലം ഇന്റലിജൻസ് ഡി വൈ എസ് പി ആയിരുന്ന ഷെരീഫിനെ ആണ് കോട്ടയത്തേക്ക് സ്ഥലം മാറ്റപ്പെട്ടത്. ഇതിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്.
രാജ്യവിരുദ്ധ ശക്തികളുമായും ഭീകരവാദികളുമായും ബന്ധമുണ്ടായിരുന്നു ഇയാൾക്ക് എന്നാണ് റിപ്പോർട്ട്. ഇയാൾക്കെതിരേ അടിയന്തിര അന്വേഷണത്തിനും ഉത്തരവുണ്ടായതായി അറിയുന്നു.
സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റ്:
തീവ്രവാദ ബന്ധം കണ്ടെത്തി കൊല്ലത്ത് നിന്നും ഇൻ്റലിജൻസ് ഡിവൈഎസ്പിയെ കോട്ടയത്തേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. കൊല്ലത്ത് നിന്നും കോട്ടയത്ത് എത്തുന്നതോടെ ടിയാൻ തീവ്രവാദ ബന്ധം അവസാനിപ്പിച്ച് ഏതെങ്കിലുമൊരു കേരള കോൺഗ്രസിൽ ചേരും എന്നു പ്രതീക്ഷിക്കാം.
https://www.facebook.com/Sandeepvarierbjp/posts/5552135854828135?__cft__[0]=AZX1S8YVKQEQWDklk4nHBHSF8xzyPhsqdy1Qrg_TuZnFpecDpC0cajv-ejR3745idghdBDYqBSBTzWNDuKJy8SzTBnycb9rEM_2ydK2NvlQr3fwf0IimMgzBtzI0uTA2Fk5MyRR4h9iUBNOHeitDeols8jFclqqW0x-n-WsGgCfcArb2U91vdlrBH-moHDMDub0&__tn__=%2CO%2CP-R
Discussion about this post